ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഇറാഖ് ആക്രമണകാലത്ത് നിരവധി തെറ്റുകള്‍ ചെയ്തതായി മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കുറ്റസമ്മതം. പ്രസിഡന്റ് പദവിയുടെ അവസാനകാലത്ത് അനുഭവപ്പെട്ട സാമ്പത്തികമാന്ദ്യകാലത്ത് ‘മുങ്ങുന്ന കപ്പലിന്റെ’ ക്യാപ്റ്റനെന്ന തോന്നലായിരുന്നു തനിക്കെന്നും അടുത്തയാഴ്ച പുറത്തിറങ്ങുന്ന ‘ഡിസിഷന്‍ പോയിന്റ്’ എന്ന പുസ്തകത്തില്‍ പറയുന്നു.

ഇറാഖില്‍ മാരകവിനാശ ശേഷിയുള്ള ആയുധങ്ങളുണ്ടെന്ന് നിരവധി തവണ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അത് കണ്ടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അത്തരം ആയുധങ്ങളില്ലെന്ന് ബോധ്യമാവുകയും ചെയ്തു. ഇത് വലിയ തെറ്റായിരുന്നുവെന്ന ബുഷ് പറയുന്നു.

എന്നാല്‍ ഇറാഖ് അധിനിവേശത്തെ പുസ്തകത്തില്‍ ന്യായീകരിക്കുന്നുണ്ട്. സദ്ദാംഹുസൈന്റെ ഇറാഖിനെക്കാള്‍ നല്ല ഇറാഖിനെ നല്‍കാന്‍ കഴിഞ്ഞുവെന്നാണ് ബുഷ് വ്യക്തമാക്കുന്നത്.