resign if ask, says iqbal singh, governor ന്യൂദല്‍ഹി: ഹസന്‍ അലി ഖാനുമായുള്ള ബന്ധത്തെ തുടര്‍ന്ന് രാജിവെക്കാന്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കുമെന്ന് പുതുച്ചേരി ലെഫ്റ്റന്റ് ഗവര്‍ണര്‍ ഇഖ്ബാല്‍ സിംഗ് പറഞ്ഞു. ഹസന്‍ അലി ഖാനുമായുള്ള ബന്ധത്തെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഏതുതരത്തിലുള്ള അന്വേഷണം നേരിടാനും തയ്യാറാണ്. ഹസന്‍ അലി ഖാനുമായുള്ള ബന്ധത്തിന്റെ പേരില്‍ രാജിവെക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതിന് സന്നദ്ധനാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്യാനായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹസന്‍ അലിഖാനെ അറിയില്ലെന്ന് വ്യക്തമാക്കി ഇഖ്ബാല്‍ സിംഗ് ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കൂടാതെ വിഷയത്തില്‍ വിശദീകരണം നല്‍കുന്നതിനായി സിംഗ് ചിദംബരത്തെ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.