എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ ലേലം; പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ആവശ്യക്കാരില്ല
എഡിറ്റര്‍
Thursday 31st January 2013 9:55am

ന്യൂദല്‍ഹി: ആറാം സീസണിലേക്കുള്ള ഐ.പി.എല്‍ സീസണിലേക്കുള്ള ലേല പട്ടിക പുറത്ത് വിട്ടതോടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് പൊന്നും വില. ഓസ്‌ട്രേലിയന്‍-ഇംഗ്ലണ്ട് താരങ്ങളെ സ്വന്തമാക്കാനാണ് എല്ലാ ടീമുകളും കിണഞ്ഞ് ശ്രമിക്കുന്നത്.

Ads By Google

പാക്കിസ്ഥാന്‍ താരങ്ങളെ ആരും കണ്ടതായി പോലും ഭാവിക്കുന്നില്ല എന്നതും ആറാം ഐ.പി.എല്ലിന്റെ പ്രത്യേകതയാണ്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്കാണ് ലേലത്തിലെ ഏറ്റവും വില കൂടിയ താരം.

400,000 ഡോളറാണ് ക്ലാര്‍ക്കിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. റിക്കി പോണ്ടിങ്ങും ക്ലാര്‍ക്കിന് ഒപ്പം തന്നെയുണ്ട്. ലേല പട്ടികയില്‍ ഒരു പാക്കിസ്ഥാന്‍ താരം പോലും ഇടം നേടിയില്ല.

ഫെബ്രുവരി മൂന്നിനാണ് ഐ.പി.എല്‍ സീസണ്‍ 6 ലേക്കുള്ള ലേലം ആരംഭിക്കുന്നത്. എട്ട് രാജ്യങ്ങളില്‍ നിന്നായി 101 താരങ്ങളാണ് ലേലത്തിലുള്ളത്. ഒന്‍പത് ഇന്ത്യന്‍ താരങ്ങളാണ് പട്ടികയിലുള്ളത്.

ഇംഗ്ലണ്ടിന്റേയും ഓസ്‌ട്രേലിയയുടേയും താരങ്ങളാണ് പട്ടികയില്‍ ആധിപത്യം പുലര്‍ത്തിയിരിക്കുന്നത്. ട്വന്റി-20 യില്‍ നിന്ന് വിരമിച്ചെങ്കിലും ക്ലാര്‍ക്ക് തന്നെയാണ് ലേലത്തിലെ താരം. കഴിഞ്ഞ വര്‍ഷം പൂനെ വാരിയേഴ്‌സിന് വേണ്ടി ജേഴ്‌സിയണിഞ്ഞ താരത്തെ സ്വന്തമാക്കാനാണ് എല്ലാ ടീമുകളും ശ്രമിക്കുന്നത് എന്നാണ് അറിയുന്നത്.

Advertisement