Categories

പാക്, ഓസ്‌ട്രേലിയ കളിക്കാര്‍ എടുക്കാച്ചരക്ക്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിന്റെ കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സും ഷെയ്ന്‍ ബോണ്ടിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ദക്ഷിണാഫ്രിക്കന്‍ താരം വെയില്‍ പാര്‍ണറിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ലേലത്തിന് പിടിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണിലേക്കുള്ള ലേലത്തില്‍ പൊള്ളാര്‍ഡിനെ 7.5 ലക്ഷം യു എസ് ഡോളറിനാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. അതേ തുകക്ക് തന്നെയാണ് വെയിന്‍പാര്‍ണറിനെയും ലേലത്തിന് പിടിച്ചത്. പൊള്ളാര്‍ഡിനെ സ്വന്തമാക്കാന്‍ നാലു ടീമുകളാണ് രംഗത്തെത്തിയത് . എന്നാല്‍ രഹസ്യ ലേലത്തിലൂടെ മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു.

ആദ്യലേലത്തില്‍ ആരും ലേലം എടുക്കാതിരുന്ന മുഹമ്മദ് കൈഫിനെ പിന്നീട് പഞ്ചാബ് ഇലവന്‍സ് സ്വന്തമാക്കി. പാകിസ്ഥാന്‍ താരങ്ങളെയും ഓസ്‌ട്രേലിയന്‍ താരങ്ങളെയും ലേലം വിളിക്കാന്‍ ആരും എത്തിയില്ല. തിസാര പെരേരയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മടക്കി വിളിച്ചു. പാക്ക് താരങ്ങളായ അഫ്രിദി, ഇമ്രാന്‍ നസീര്‍, റാണാ നവേദ് ഉള്‍ ഹസന്‍, കമ്രാന്‍ അക്മല്‍, സുഹൈല്‍ അബ്ബാസ് എന്നിവരെ ഒരു ടീമും ഏറ്റെടുത്തില്ല. പൊള്ളാര്‍ഡിനും ഷെയ്ന്‍ ബോണ്ടിനും വേണ്ടിമാത്രമാണ് അതിവേഗത്തില്‍ ലേലം വിളിയുയര്‍ന്നത്.

പാക്, ഓസ്‌ട്രേലിയ താരങ്ങള്‍ക്കെതിരെ ശിവസേന രംഗത്തെത്തിയതാണ് ഇവരുടെ വിലയിടിഞ്ഞതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.