ന്യൂദല്‍ഹി: ഐ.പി.എല്‍ സൗഹൃദമത്സരത്തില്‍ എല്ലാ രാജ്യങ്ങളേയും ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ബി.സി.സി.ഐ തീരുമാനിച്ചു. ഇന്ത്യയില്‍ നിന്നും മാറി മറ്റുരാജ്യങ്ങളില്‍ വെച്ചു നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ ആദ്യമേ ടീമുടമകളും താത്പര്യം കാണിച്ചിരുന്നില്ല.

എന്നാല്‍ കാനഡ നെതര്‍ലാന്റ്‌സ് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ,സ്‌കോട്ട് ലാന്റ്, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ ടീമുകളുമായും സൗഹൃദമത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നതാണ് ബി.സി.സി.ഐയുടെ അഭിപ്രായം.

ഇന്ത്യയിലെ ടീമുകള്‍ക്കിടയില്‍ മത്സരങ്ങള്‍ ഒതുങ്ങാതെ അയല്‍രാജ്യങ്ങളിലെ ടീമുകളുമായും മത്സരങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അവര്‍ അറിയിച്ചു. ട്വന്റി ട്വന്റി മത്സരങ്ങള്‍ക്ക് കൂടുതല്‍ ജനപ്രീതി ലഭിക്കാന്‍ ഇതു സഹായിക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

ജൂണ്‍മാസം മുതല്‍ സൗഹൃദമത്സരങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ജൂലൈ 20 നുള്ളിലാണ് ഇന്ത്യ ശ്രീലങ്ക ഏകദിനമത്സരവും ട്വന്റി ട്വന്റിയും നടത്തേണ്ടത് അതിനനുസരിച്ച് താരങ്ങളെ മത്സരത്തിന് തയ്യാറെടുപ്പിക്കേണ്ടതുണ്ട്. – ബി.സി.സി.ഐ വ്യക്തമാക്കി.