എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ ഒത്തുകളി: താരങ്ങള്‍ കുറ്റസമ്മതം നടത്തി
എഡിറ്റര്‍
Wednesday 16th May 2012 9:36am

ന്യൂദല്‍ഹി: ഐ.പി.എല്‍ മത്സരത്തില്‍ ഒത്തുകളി നടന്നതായി താരങ്ങള്‍ സമ്മതിച്ചു. പൂനെയുടെ മോനിഷ് മിശ്രയാണ് കുറ്റസമ്മതവുമായി ആദ്യം എത്തിയത്. ‘തങ്ങള്‍ ഒത്തുകളി നടത്തിയിട്ടുണ്ട്. അത് പക്ഷേ ക്രിക്കറ്റില്‍ തനിയ്ക്കുള്ള മൂല്യം മെച്ചപ്പെടുത്താനായിരുന്നു.- മിശ്ര വ്യക്തമാക്കി.

ഒത്തുകളി വിവാദത്തെ തുടര്‍ന്ന് അഞ്ച് കളിക്കാരെയാണ് ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളി നടക്കുന്നതിന്റെ ക്യാമറാ ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് നടപടി.

പഞ്ചാബ് കിംഗ്‌സിലെ ശലബ് ശ്രീവാസ്തവ, അമിത് യാദവ്, ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സിലെ അഭിനവ് ബാലി, ടി.പി സുധീന്ദ്ര, പൂനെ വാരിയേഴ്‌സിലെ മമോനിഷ് മിശ്ര എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.  15 ദിവസത്തേക്കാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

ടീമംഗങ്ങള്‍ക്കിടയിലെ ഒത്തുകളി വെച്ചുപൊറുപ്പിക്കില്ലെന്നും അത്തരത്തില്‍ സംഭവിച്ചാല്‍ ആ താരത്തെ ടീമില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പൂനെ വാരിയേഴ്‌സ് തലവന്‍ സുഷാന്‍തോ റോയ് വ്യക്തമാക്കി. പൂനെ വാരിയേഴ്‌സിലെ മോനിഷ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്ത ബി.സി.സി.ഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യകതമാക്കി.

Advertisement