എഡിറ്റര്‍
എഡിറ്റര്‍
താരങ്ങളുടെ സസ്‌പെന്‍ഷന്‍,ബി.സി.സി.ഐ നടപടി ഉചിതം: സുനില്‍ ഗവാസ്‌ക്കര്‍
എഡിറ്റര്‍
Wednesday 16th May 2012 8:35am

ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ആറ് താരങ്ങളെ സസ്‌പെന്‍ഡ് ചെയ്ത ബി.സി.സി.ഐ നടപടി ഉചിതമാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍.

താരങ്ങള്‍ ഒത്തുകളി വിവാദങ്ങളില്‍ കുടുങ്ങുന്നത് ക്രിക്കറ്റ് എന്ന കളിയെ തന്നെ മോശമായി ബാധിക്കും. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. ടിക്കറ്റെടുത്ത് ഗ്യാലറിയിലെത്തുന്ന ആളുകളെ വഞ്ചിക്കുന്നത് ശരിയല്ല.

തെറ്റുചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി വന്നില്ലെങ്കില്‍ വീണ്ടും ഇതേ തെറ്റ് തുടരും. ടെലിവിഷനിലൂടെ ഒത്തുകളി രംഗങ്ങള്‍ പുറത്തുവന്ന ഉടന്‍ തന്നെ താരങ്ങളെ സസ്‌പെന്‍ഡ് ചെയ്തു. ബി.സി.സി.ഐ യുടെ ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

ക്രിക്കറ്റിലെ അഴിമതി വിരുദ്ധ സ്‌ക്വാര്‍ഡുകളുടെ പ്രവര്‍ത്തനം സജീവമാക്കണം. ക്രിക്കറ്റിനെ ആരാധിക്കുന്ന കോടിക്കണക്കിന് ജനങ്ങളുണ്ട്. അവരെ വഞ്ചിക്കുന്ന രീതിയിലുള്ള കളിയാവരുത് ക്രിക്കറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement