Categories

ഐ.പി.എല്‍ അഞ്ചാം സീസണിന് വര്‍ണാഭമായ തുടക്കം; ചെന്നൈയില്‍ ഒരുക്കിയത് താരരാവ്

Amitabh Bachan in IPL Season 5ചെന്നൈ: ബോളിവുഡ് താരങ്ങളുടെയും വിവിധ കലാകാരന്മാരുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെ ഐ.പി.എല്‍ അഞ്ചാം സീസണിന് ചെന്നൈയില്‍ വര്‍ണാഭമായ തുടക്കം. വൈ.എം.സി.എ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ടില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് അഞ്ചാം സീസണിന് തുടക്കമായത്.

ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം അമിതാഭ് ബച്ചനായിരുന്നു. അമേരിക്കന്‍ പോപ് ഗായിക കാറ്റി പെറിയും പ്രിയങ്ക ചോപ്ര, കരീന കപൂര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ നീണ്ട നിര തന്നെ പരിപാടിക്കെത്തിയിരുന്നു. തമിഴകത്തിന്റെ സ്വന്തം പ്രഭുദേവയുടെ ചടുലമായ നൃത്തച്ചുവടുകള്‍ കാണികളെ ആവേശഭരിതരാക്കി. അഞ്ചാം സീസണ്‍ ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ചെന്നൈയില്‍ ഒരുക്കിയത് താരരാവായിരുന്നു.

Kareena Kapoor in IPL Season 5, IPL 5 opening ceremony ends with Perry magicമെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ പ്രസൂണ്‍ ജോഷിയുടെ കവിത ചൊല്ലിക്കൊണ്ടാണ് ഐ.പി.എല്‍ അഞ്ചാം സീസണിന് തുടക്കമിട്ടത്. പോപ്പ് ഗായിക കാറ്റി പെരി സദസ്സിനെ ഇളകി മറിച്ചുകൊണ്ടുള്ള പ്രകടനം കാണികള്‍ക്ക് ആവേസമായി. കാറ്റി പെരി ആദ്യമായിട്ടാണ് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നത്.

ദ്രുദ താളങ്ങളില്‍ ചുവടു വെച്ച പ്രഭുദേവയ്ക്ക് പിന്നാലെ പ്രശസ്ത ഹിന്ദി ഗാനങ്ങള്‍ക്ക് കരീനയും പ്രിയങ്കയും നൃത്തച്ചുവടുകളുമായി വേദി കീഴടക്കി. തുടര്‍ന്നെത്തിയ ഹര്‍ഭജന്റെ പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തി. ഹരിഹരന്റെ നേതൃത്ത്വത്തില്‍ ഗായകരുടെ നീണ്ട നിര സദസ്സിനെ ഇളക്കി മറിക്കുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഒന്‍പത് ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ എം.സി.സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പ്രതിജ്ഞയും ചൊല്ലി. അഞ്ചാം സീസണിലെ ഉദ്ഘാടന മത്സരം നാളെയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഏറ്റുമുട്ടുക. അഞ്ചാം സീസണിന്റെ ഫൈനല്‍ മെയ് 27 നാണ് നടക്കുക. രാജ്യത്തെ 12 വേദികളിലായി 76 മത്സരങ്ങളാണ് നടക്കുക. More Photos Click here

Tagged with: |