മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) മുന്‍ കമ്മീഷണര്‍ ലളിത് മോഡിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കം കേന്ദ്രം ശക്തമാക്കി. വിദേശവിനിമയ ചട്ടങ്ങള്‍ ലംഘിച്ചതിന് അദ്ദേഹത്തിനെതിരേയുള്ള അന്വേഷണത്തില്‍ സര്‍ക്കാറിനെ സഹായിക്കണമെന്ന് മോഡിയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

മോഡിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി
മോഡിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള ആദ്യനടപടിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടുണ്ട്. അതിനിടെ സാമ്പത്തിക തിരിമറി കേസില്‍ പ്രതിയായ മോഡിയോട്് മാര്‍ച്ച് 31നകം പ്രതികരണം അറിയിക്കണമെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മോഡി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച നടക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മെഹ്മൂ്ദ് ആബ്ദി പറഞ്ഞു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നികുതി വകുപ്പ് അദ്ദേഹത്തിനെതിരേ അന്വേഷണം തുടങ്ങിയിരുന്നു. തുടര്‍ന്ന് മോഡി രാജ്യം വിടുകയായിരുന്നു.മോഡി ഇംഗ്ലണ്ടില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് അഭ്യൂഹം.