Categories

Headlines

ഐ പി എല്‍ : വാര്‍ത്താ ഏജന്‍സികള്‍ പിന്തിരിഞ്ഞേക്കും

ന്യൂദല്‍ഹി: അക്രഡിറ്റേഷന്‍ നിബന്ധനകള്‍ ലഘൂകരിക്കാത്ത പക്ഷം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ക്ക് ഇത്തവണത്തെ ഐ പി എല്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞേക്കില്ല. നിമയങ്ങള്‍ മാറ്റിയില്ലെങ്കില്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്ന് ന്യൂസ് മീഡിയാ കോ-ഒലീഷന്‍ വ്യക്തമാക്കി.

പല മാധ്യമങ്ങളും ഐ പി എല്‍ വാര്‍ത്തകള്‍ക്ക് ഏജന്‍സികളെയാണ് ആശ്രയിക്കുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് കളി ബഹിഷ്‌കരിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും എന്‍ എം സി വ്യക്തമാക്കി. ഇത് കളിയുടെ സല്‍പേരിന് കളങ്കമാകും. അക്രഡിറ്റേഷന്‍ നിബന്ധനകള്‍ ലഘൂകരിക്കാന്‍ ഐ പി എല്‍ അധികൃതരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും അവര്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.