എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ ഒത്തുകളി: സുപ്രീം കോടതി സമിതി ശ്രീശാന്തില്‍ നിന്നും മൊഴിയെടുക്കും
എഡിറ്റര്‍
Thursday 7th November 2013 10:31pm

sreesanth2

മുംബയ്: ഐ.പി.എല്‍ ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തില്‍നിന്ന് മൊഴിയെടുക്കും. മുംബൈയില്‍ വച്ചാവും ശ്രീശാന്തിന്റെ മൊഴിയെടുക്കുക.

ശ്രീശാന്തിന് പുറമെ രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര, ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ തുടങ്ങിയവരില്‍നിന്നും നവംബര്‍ 15 മുതല്‍ മുംബയില്‍ വച്ച് മൊഴിയെടുക്കും.

സമിതി കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍,രവി ശാസ്ത്രി അടക്കമുള്ള ബി.സി.സി.ഐ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍നിന്ന് മൊഴിയെടുത്തിരുന്നു. അന്വേഷണോദ്യോഗസ്ഥരില്‍നിന്ന് അടുത്ത മാസത്തെ സിറ്റിംഗിലും മൊഴിയെടുക്കും.

മുന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുകുള്‍ മുദ്ക്കലാണ് അന്വേഷണ കമ്മീഷന്‍ തലവന്‍. അഡീഷണല്‍ സോലിസിറ്റര്‍ ജനറല്‍ നാഗേശ്വര്‍ റാവു, മുതിര്‍ന്ന അഭിഭാഷകനായ നിലയ് ദത്ത എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍.

ഐ.പി.എല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രിന്‍സിപ്പാള്‍ ഗുരുനാഥ് മെയ്യപ്പനെയും രാജസ്താന്‍ റോയല്‍ ടീം ഉടമയായ രാജ് കുന്ദ്രയക്കെതിരെയും ആരോപണമുയര്‍ന്നപ്പോള്‍ ബി.സി.സി.ഐ നിയോഗിച്ച് കമ്മീഷന്‍ ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

ഇതിനെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ ഉന്നത കോടതി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.

Advertisement