ന്യൂദല്‍ഹി: പാക് താരങ്ങളെ ലേലത്തിന് വിളിച്ചെടുക്കേണ്ടെന്ന് ഐ പി എല്‍ ടീമുകള്‍ തമ്മില്‍ രേത്തെ ധാരണയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ബി സി സി ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കളിക്കാരുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പാക് കളിക്കാരുടെ വിസയും മറ്റ് രേഖകളും കൃത്യസമയത്ത് ലഭ്യമാകുമോയെന്ന് പറയാനാകില്ലെന്ന് കൂടി സര്‍ക്കാര്‍ അറിയിച്ചതോടെ താരങ്ങളെ വിളിക്കേണ്ടെന്ന തീരുമാനത്തില്‍ ടീമുകളെത്തുകയായിരുന്നു.

Subscribe Us: