Categories

കോടികളുടെ വെട്ടിപ്പ്: മോഡിക്കെതിരേ കേസ്

മുംബൈ: ഐ പി എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിക്കെതിരേ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ ബി സി സി ഐ തീരുമാനിച്ചു. 1200 കോടിയിലധികം രൂപയുടെ വെട്ടിപ്പ് മോഡി നടത്തിയതായാണ് ബി സി സി ഐ പ്രത്യേകയോഗം വിലയിരുത്തിയത്. കേസുകള്‍ സംബന്ധിച്ച് തുടര്‍ നടപടിയെടുക്കാന്‍ അച്ചടക്ക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഐ പി എല്ലുമായി ബന്ധപ്പെട്ട കരാറുകളില്‍ വന്‍ തിരിമറി നടന്നെന്ന് ബി സി സി ഐ സെക്രട്ടറി ശ്രീനിവാസന്‍ പറഞ്ഞു. ഇതോടെ ബി സി സി ഐയില്‍ നിന്നും മോഡി പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.