മുംബൈ: ഐ പി എല്‍ കേരള ടീം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ടീമിന്റെ പേര് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. മികച്ച കളിക്കാരെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നും ഗള്‍ഫ് മലയാളികളുടെ സഹായം പ്രതീക്ഷിക്കുന്നതായും ടീം ഉടമകളായ റെങ് ദേവു സ്‌പോര്‍ട്‌സ് അധികൃതര്‍ വ്യക്തമാക്കി.

റെങ് ദേവു സ്‌പോര്‍ട്‌സാണ് 1533 കോടി രൂപക്ക് കൊച്ചി കേന്ദ്രമാക്കിയുള്ള കേരള ടീമിനെ വാങ്ങിയത്. 2011 ലെ ഐ പി എല്‍ സീസണില്‍ കേരള ടീം കളിക്കാനിറങ്ങും. ശൈലേന്ദ്ര ഗേക്ക്‌വാദിന്റെ നേതൃത്വത്തിലുള്ള അഞ്ച് ബിസിനസ്സ് ഗ്രൂപ്പുകള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യമാണ് റെങ് ദേവു സ്‌പോര്‍ട്‌സ് എന്ന പേരില്‍ കേരള ടീം സ്വന്തമാക്കിയത്.

കേന്ദ്ര സഹമന്ത്രി ശശി തരൂരാണ് കേരള ടീമിന്റെ അമരക്കാരന്‍. ഗള്‍ഫിലെ പ്രമുഖ വ്യവസായിയായ വിവേക് വേണുഗാപാല്‍, വടക്കേ ഇന്ത്യന്‍ വ്യവസായിയായ ശൈലേന്ദ്ര ഗേക്ക്‌വാദ് എന്നിവരാണ് കേരള ടീമിന്റെ ഉടമസ്ഥര്‍. ഇവര്‍ക്ക് പുറമേ മറ്റ് ചില ഗള്‍ഫ് ബിസിനസ്സുകാരും റെങ് ദേവു സ്‌പോര്‍ട്‌സില്‍ പങ്കാളികളാണ്.