Categories

ഐ പി എല്‍ കാലത്ത് താരങ്ങള്‍ക്ക് പരിക്ക്

ഐ പി എല്‍ ത്രില്ലിലാണ് ക്രിക്കറ്റ് ലോകം. ആരാധകരെ ആവേശത്തിലേറ്റിയും നിരാശയില്‍ വീഴ്ത്തിയും കളി പുരോഗമിക്കുന്നു. ഐ പി എല്‍ താരങ്ങളുടെ പരിക്കിന്റെ സമയം കൂടിയാണിത്. കളിക്കാര്‍ ഓരോരുത്തരായി പരിക്കിന്റെ പിടിയിലാകുന്നു. എന്നാല്‍ താരങ്ങളുടെ പരിക്ക് കളിയെ ബാധിച്ചിട്ടില്ലെന്ന് സംഘാടകര്‍ പറയുന്നു.

പരിക്കിന്റെ പിച്ചിലുള്ള കളിക്കാരെക്കുറിച്ച്

ഗൗതം ഗംഭീര്‍

ഈ സീസണില്‍ ആദ്യമായി പരിക്കിന്റെ പിടിയിലായ കളിക്കാരന്‍ ഗൗതം ഗംഭീറായിരിക്കും. തുടയിലെ പേശികള്‍ക്കേറ്റ പരിക്കാണ് ഗംഭീറിനെ കുരുക്കിയത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് തങ്ങളുടെ ക്യാപ്റ്റനെ നഷ്ടപ്പെട്ടു. മുംബൈ ഇന്ത്യന്‍സുമായുള്ള കളിക്കിടെയാണ് ഗംഭീറിന് പരിക്കേറ്റത്.

ഗ്രീംസ്മിത്ത്, ദിമിത്രി മാസ്‌കേറനാസ്

ഓപണര്‍ ഗ്രഹാം സ്മിത്തിന്റെയും ഓള്‍റൗണ്ടര്‍ ദിമിത്രിയുടെയും പരിക്ക് രാജസ്ഥാന്‍ റോയല്‍സിന് ഇരട്ട അടിയായി. ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഓപണര്‍ വീരേന്ദര്‍ സെവാഗിനെ പുറത്താക്കിയ ക്യാച്ചെടുക്കുമ്പോഴാണ് സൗത്ത ആഫ്രിക്കന്‍ ക്യാപ്റ്റന്‍ സ്മിത്തിന് പരിക്കേറ്റത്.

ഇതേ കളിയില്‍ റണ്ണിനായി ഓടുമ്പോഴാണ് ദിമിത്രിയുടെ കണങ്കാലിന് പരിക്കേറ്റത്.

മഹേന്ദ്രസിങ് ധോണി

തോളിനേറ്റ പരിക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഹേന്ദ്രര്‍ സിങ് ധോണിയെ പുറത്തിരുത്തിച്ചത്. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള കളിയിലാണ് ധോണിക്ക് പരിക്കേറ്റത്. 10 ദിവസത്തെ വിശ്രമമാണ് ധോണിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള അടുത്ത കളിയില്‍ ധോണിക്ക് കളിക്കാനാകുമെന്നാണ് കരുതുന്നത്.

ബ്രെറ്റ്‌ലീ

കിങ്‌സ് ഇലവന്‍ പഞ്ചാപിന്റെ ബ്രെറ്റ്‌ലീക്ക് ടൂര്‍ണമെന്റിന്റെ മുമ്പേ തന്നെ പരിക്ക് വേട്ടയാടാന്‍ തുടങ്ങിയിരുന്നു. തോളിനേറ്റ പരിക്ക് ഭേദമാകാതിരുന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് തിരിച്ച് പോയിരിക്കയാണ്.

വി വി എസ് ലക്ഷമണ്‍

കിങ്‌സ് ഇലവന്‍ പഞ്ചാപും ഡെക്കാണ്‍ ചാര്‍ജേഴ്‌സും ത്മമിലുള്ള മത്സരത്തിനിടെയാണ് ലക്ഷമണിന് പന്ത് ഏറ് കൊണ്ട് കൈക്ക് പരിക്കേറ്റത്. ലക്ഷമണിനെ റണ്ണൗട്ടാക്കാന്‍ ശ്രീവാസ്തവ വിക്കറ്റിന് നേരെ എറിഞ്ഞ പന്ത് ലക്ഷ്മണിന്റെ കൈക്ക് ഏല്‍ക്കുകയായിരുന്നു.

വായ്‌നെ പാര്‍ണല്‍

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ വയ്‌നെ പാര്‍ണെലും പരിക്കേറ്റവരുടെ പട്ടികയിലേക്ക് ചേക്കേറിയിരിക്കയാണ്. പരിശീലത്തിനിടെയേറ്റ പരിക്ക് കാരണം ഈ സൗത്ത് ആഫ്രിക്കന്‍ താരം പുറത്തിരിക്കയാണ്. അടുത്തയാഴ്ചയോടെ ചികിത്സക്കായി വയ്‌നെ നാട്ടിലേക്ക് തിരിക്കും.

അമ്പാടി രായുഡു

ജ്ക്വബ് കാലിസിനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്പാടിക്ക് തോളിന് പരിക്കേറ്റത്. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ ഈ ക്യാച്ച് നഷ്ടപ്പെടുകയും ചെയ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.