ന്യൂദല്‍ഹി: വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യുട്യൂബ് ഓണ്‍ലൈന്‍ ടെലിവിഷന്‍ സംവിധാനത്തിലേക്ക് മാറുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്ത്‌കൊണ്ടായിരിക്കും യുട്യൂബ് ഉദ്യമത്തിന് തുടക്കം കുറിക്കുക.

യുട്യൂബിന്റെ ലൈവ് പദ്ധതിക്ക് എട്ടോളം പ്രമുഖ കമ്പനികള്‍ സ്‌പോണ്‍സര്‍മാരായി രംഗത്തുണ്ട്. ഓരോ മാച്ചിലും കളിക്കിടയില്‍ 32-30 സെക്കന്റ് നീളുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. യുട്യൂബില്‍ പോയി വീഡിയെ തിരയുന്നതിന് പകരം അവര്‍ക്ക് ദൃശ്യങ്ങള്‍ ലൈവായി എത്തിച്ച് നല്‍കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന്് യുട്യൂബ് വക്താവ് ലീ ടെറി വ്യക്തമാക്കി. സൗകര്യം യുട്യൂബ് പ്രേക്ഷകര്‍ വേണ്ട വിധം ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.