Categories

ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ഇന്ന്: ടസ്‌കേഴ്‌സ് കേരള താരങ്ങളുടെ ഭാവി ഇന്നറിയാം

ഹൈദരാബാദ്: ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ മീറ്റിംഗ് വെള്ളിയാഴ്ച ഹൈദരാബാദില്‍ നടക്കും. കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ താരങ്ങളുടെ ഭാവി, പാക്കിസ്ഥാന്‍ കളിക്കാരെ ഐപിഎല്ലില്‍ പങ്കെടുപ്പിക്കുന്ന കാര്യം തുടങ്ങി നിര്‍ണ്ണായകമായ പല വിഷയങ്ങള്‍ സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുത്തേക്കാം. ബി.സി.സി.ഐക്ക് കരാര്‍ പ്രകാരം നല്‍കേണ്ട തുകയില്‍ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ കൊച്ചി ടസ്‌കേഴ്‌സിനെ ടൂര്‍ണമെന്റില്‍ നിന്ന് വിലക്കിയിരിക്കുകയാണ്.

ഇത് മഹേള ജയവര്‍ധന, മുത്തയ്യ മുരളീധരന്‍, ശ്രീശാന്ത്, വി.വി.എസ്. ലക്ഷ്മണ്‍, ബ്രണ്ടന്‍ മക്കല്ലം, ആര്‍.പി. സിങ് തുടങ്ങി പ്രമുഖരായ കുറെയേറെ കളിക്കാരുടെ ഐപിഎല്‍ ഭാവി അനിശ്ചിതത്വത്തിലാക്കി. ഇവര്‍ക്കു കരാര്‍ പ്രകാരമുള്ള തുക നഷ്ടപ്പെടാതിരിക്കാന്‍ എന്തു ചെയ്യാനാവും എന്നാണ് ആലോചന. വരും സീസണിലേക്ക് ഇവരെ ലേലത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.

2008ലുണ്ടായ മുംബൈ ആക്രമണത്തിന് ശേഷമാണ് പാക്കിസ്താന്‍ കളിക്കാര്‍ക്ക് ഐ.പി.എല്ലില്‍ വിലക്കേര്‍പ്പെടുത്തിയത്. പാക്കിസ്താന്‍ കളിക്കാരെ വീണ്ടും ലീഗില്‍ പങ്കെടുപ്പിക്കുന്ന കാര്യം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാവും. ഇത് കൂടാതെ ഐ.പി.എല്ലിന്റെ നടത്തിപ്പുമായി സംബന്ധിച്ച പല കാര്യങ്ങളും ഇന്ന്‌ത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണറിയുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ രാജീവ് ശുക്ലയുടെ അധ്യക്ഷതയിലാണ് മീറ്റിംഗ് ചേരുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.