Administrator
Administrator
ഐ പി എല്‍ ഭരണസമിതി ഇന്നുചേരും:കൊച്ചിയുടെ വിധി ഇന്നറിയാം
Administrator
Sunday 10th October 2010 10:29am

മുംബൈ: കൊച്ചി, രാജസ്ഥാന്‍, പഞ്ചാബ് എന്നീ ടിമുകളുടെ ഭാവി തീരുമാനിക്കാന്‍ ഐ പി എല്‍ ഭരണസമിതിയോഗം ഇന്നുചേരും. ഉടമകളുടെ സ്വത്തുവകകളെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുടീമുകള്‍ക്കും ബി സി സി ഐ നേരത്തേ നോട്ടീസ് അയച്ചിരുന്നു. ചിരായു അമീന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ തീരുമാനത്തെ അനുസരിച്ചാണ് ഈ മൂന്നുടീമുകളുടേയും ഐ പി എല്‍ സാധ്യതകള്‍.

കൊച്ചി ടീമിന്റേയും ഉടകളുടേയും ഓഹരികളെക്കുറിച്ചും സ്വത്തുവകകളെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ടീം ഉടമകളായ റെന്‍ഡ്യൂവസിന്റെ കണസോഷ്യം ഇക്കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടുപോലുമില്ല.

പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞയാഴ്ച്ച ശശി തരൂര്‍ വിളിച്ചുചേര്‍ക്കാനിരുന്ന യോഗവും നടന്നില്ല. പ്രശ്‌നത്തില്‍ കെ സി എ ഇടപെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ബി സി സി ഐയുടെ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ കൊച്ചി ടീമിന്റെ ഐ പി എല്‍ പ്രതീക്ഷകള്‍ അവസാനിപ്പിക്കേണ്ടിവരും.

Advertisement