എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ് ലീഗ് ഇന്ത്യയില്‍ നിന്ന് മാറ്റേണ്ടതില്ല: ഐ.പി.എല്‍ അസോസിയേഷന്‍
എഡിറ്റര്‍
Sunday 3rd June 2012 2:31pm

ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി ട്വന്റി മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നും സൗത്ത് ആഫ്രിക്കിയിലേക്ക് മാറ്റുന്നതിന് താത്പര്യമില്ലെന്ന് ഐ.പി.എല്‍ കമ്മിറ്റി അറിയിച്ചു.

ഈ മാസം അവസാനത്തോടെ ചാമ്പ്യന്‍സ് ലീഗ് ഗവേണിംഗ് കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തും. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് മഹാനവമിയുടേയും മഴയുടേയും ഇടയ്ക്കാണ്.

അതുകൊണ്ട് തന്നെ ഇത് മത്സരത്തെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഇന്ത്യയില്‍ നിന്നും മത്സരം മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ബി.സി.സി.ഐയ്ക്കും മത്സരങ്ങള്‍ ഇന്ത്യയില്‍ വെച്ച് തന്നെ നടത്തണം എന്നാണ് അഭിപ്രായം.

2010 ല്‍ നടന്ന ചാമ്പ്യന്‍സ് ലീഗും സൗത്ത് ആഫ്രിക്കയില്‍ വെച്ചായിരുന്നു നടന്നത്. സൗത്ത് ആഫ്രിക്കയില്‍ വെച്ച് മത്സരങ്ങള്‍ നടന്നാല്‍ ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും കൂടുതല്‍ നികുതി നല്‍കേണ്ടി വരുമെന്നതും ഐ.പി.എല്‍ താരങ്ങളെ മത്സരം ഇന്ത്യയില്‍ വെച്ച് തന്നെ നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്.

Advertisement