എഡിറ്റര്‍
എഡിറ്റര്‍
‘ഭക്തിഗാനമേള: അവതരണം ധോണി നമ്പൂതിരിയും സംഘവും’; ഐ.പി.എല്ലിനിടെ ഭക്തിഗാനം കേള്‍പ്പിക്കണമെന്ന വാര്‍ത്തയുടെ കിടിലന്‍ ട്രോള്‍ വീഡിയോ
എഡിറ്റര്‍
Tuesday 28th March 2017 2:36pm

കോഴിക്കോട്: ഐ.പി.എല്ലിനിടെ ചിയര്‍ ഗേള്‍സിന്റെ നൃത്തത്തിന് പകരം ഭക്തിഗാനം കേള്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞിട്ട് അധിക ദിവസമായിട്ടില്ല. ട്രോള്‍ വര്‍ഷമാണ് മലയാളം ട്രോള്‍ ഗ്രൂപ്പുകളില്‍ ദിഗ്‌വിജയ് സിംഗിന് ലഭിച്ചത്. രസകരമായ വീഡിയോ ട്രോളുകളും ഉണ്ടായിരുന്നു.


Don’t Miss: വി.എസിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകും: പൂച്ചയും പട്ടിയും എന്ന് പറഞ്ഞുവരുന്നവരെ മുന്‍പും ഓടിച്ചിട്ടുണ്ട് എം.എം മണി


ഇപ്പോഴിതാ അതുപോലൊരു വീഡിയോ ട്രോളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഐ.സി.യു എന്ന ട്രോള്‍ ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രണവ് പ്രകാശ് എന്നയാളാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

ഐ.പി.എല്‍ മത്സരത്തിനിടെ ധോണി നയിക്കുന്ന ഭക്തിഗാനമേളയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. രസികന്‍ എന്ന ചിത്രത്തിലെ ‘ഹര ഹര ഹര ശങ്കരാ’ എന്ന ഗാനവും ഐ.പി.എല്ലിലെ ചില മുഹൂര്‍ത്തങ്ങളും മനോഹരമായി കൂട്ടിയിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

‘ധോണി നമ്പൂതിരിയുടെ ഭക്തിഗാനമേള’: ട്രോള്‍ വീഡിയോ കാണാം:

Advertisement