ബാംഗ്ലൂര്‍: മനീഷ് പാണ്ഡേയെ നാല് ഐ.പി.എല്‍ മല്‍സരങ്ങളില്‍ നിന്നും വിലക്കി. മറ്റ് ടീമുകളുമായി അനധികൃതമായി ചര്‍ച്ച നടത്തിയതിനാണ് ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ പാണ്ഡേയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.

നാലാം സീസണ്‍ ഐ.പി.എല്ലിലെ പുതിയ ടീമായ പൂനെ വാരിയേര്‍സുമായി താരം കരാറിലേര്‍പ്പെട്ടിരുന്നു. നിരവധി ഫ്രാഞ്ചൈസികളുമായി കരാറിനെക്കുറിച്ച് പാണ്ഡേയുടെ ഏജന്റ് ചര്‍ച്ച നടത്തിയിരുന്നതായും ഇത് ഐ.പി.എല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും ചിരായു അമീന്‍ പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേര്‍സിനായിട്ടായിരുന്നു പാണ്ഡേ ജഴ്‌സിയണിഞ്ഞത്. ആദ്യ സീസണില്‍ മുംബൈയ്ക്കായിട്ടാണ് താരം കളിച്ചത്. ഐ.പി.എല്ലില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് മനീഷ് പാണ്ഡേ സ്വന്തമാക്കിയിരുന്നു.