എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ ലേലത്തിന് ടീമുകള്‍ ഒരുങ്ങി
എഡിറ്റര്‍
Monday 13th January 2014 12:14am

ipl

ന്യൂദല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ഈ സീസണിലെ  ഐ.പി.എല്‍ ലേലത്തിന് ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു.

കടുത്ത മത്സരത്തില്‍ ഇന്ത്യന്‍ കളിക്കാരായ യുവ്‌രാജ് സിങ്ങ്, മുരളി വിജയ് എന്നിവര്‍ക്ക് നല്ല പ്രതിഫലം കിട്ടുമെന്നതില്‍ സംശയമില്ല.

പണം നിശ്ചയിക്കുന്നതിന് മുന്‍പ് അടുത്ത ആഴ്ച കളിക്കാരുമായി ചര്‍ച്ച നടത്താനിരിക്കുകയാണെന്നും ഐ.പി.എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡേവിഡ് വാര്‍ണര്‍, കെവിന്‍ പീറ്റേഴ്‌സണ്‍, മിച്ചല്‍ ജോണ്‍സണ്‍, ഷോണ്‍ മാര്‍ഷ്, ക്വിന്റന്‍ ഡി കോക്ക്, കോറി ആന്‍ഡേര്‍സണ്‍, സ്റ്റീവ് സ്മിത്ത്, ആരോണ്‍ ഫല്‍ഞ്ച് ഫഫ് ഡു പ്ലസിസ്, മോണ്‍ മോര്‍ക്കല്‍, ഡ്വന്‍ സ്മിത്ത് എന്നിവരാണ് ലേലത്തിനുള്ള പ്രമുഖ വിദേശ കളിക്കാര്‍.

ഇവര്‍ മികച്ച പ്രതിഫലം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എം.എസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍ എന്നിവര്‍ ആദ്യമേ അവരുടെ ടീമുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഐ.പി.എല്‍ ഉദ്യോഗസ്ഥര്‍ ശുഭാപ്തി വിശ്വസത്തോടെയാണ് ലേലത്തെ നോക്കി കാണുന്നത്.

Advertisement