എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ സീസണ്‍ 7: ധോണി, ജഡേജ അശ്വിന്‍, റെയ്‌ന,ബ്രാവോ എന്നിവരെ ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തി
എഡിറ്റര്‍
Friday 10th January 2014 5:28pm

dhoni

ന്യൂദല്‍ഹി: രണ്ടുവട്ടം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിജയികളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോണിയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഉള്‍പ്പെടെ അഞ്ച് പ്രധാന കളിക്കാരെ അടുത്ത സീസണിലേക്ക്  നിലനിര്‍ത്തി.

നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അഞ്ച് കളിക്കാരെയാണ് ഓരോ ഫ്രാഞ്ചൈസികള്‍ക്കും ടീമില്‍ നിലനിര്‍ത്താന്‍ കഴിയുക. ധോണി, റെയ്‌ന, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ സി.എസ്.കെയില്‍ ആദ്യ സീസണ്‍ മുതലുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലായി രവീന്ദ്ര ജഡേജ, ഡ്വാനേ ബ്രാവോ എന്നിവരെ ടീമിലെത്തിക്കുകയും മാര്‍ച്ചില്‍ നടത്തുന്ന ലേലത്തിന് മുന്നോടിയായി അവരെ നിലനിര്‍ത്താനും തീരുമാനിക്കുകയായിരുന്നു.

മൈക്കല്‍ ഹസ്സി, ആല്‍ബി മോര്‍ക്കല്‍, മുരളി വിജയ് എന്നിവര്‍ ടിമില്‍ നിന്ന് പോയെങ്കിലും ജോക്കേര്‍സ് കാര്‍ഡ് എന്ന നിയമമനുസരിച്ച് ടീമിന് അവരെ തിരികെ കൊണ്ടുവരാം.

വിരാട് കോഹ്‌ലി, ക്രിസ് ഗെയ്ല്‍, എ.ബി ഡിവില്ലേയ്‌സ് എന്നിവരെയും, രാജയ്ഥാന്‍ റോയല്‍സ് ഷെയ്ന്‍ വാട്‌സന്‍, ജെയിംസ് ഫ്‌ളോക്ക്‌നര്‍, സഞ്ചു സാംസണ്‍, അജിന്‍ക്യ റഹാനെ, സ്റ്റുവേര്‍ട്ട് ബെന്നി എന്നിവരെയും നിലനിര്‍ത്തി.

Advertisement