എഡിറ്റര്‍
എഡിറ്റര്‍
ഐപിഎല്‍ താരലേലം:അഞ്ചുകോടിരൂപയ്ക്ക് ഗ്ലെന്‍മാക്‌സ്‌വെല്‍ മുംബൈഇന്ത്യന്‍സിലേക്ക്
എഡിറ്റര്‍
Sunday 3rd February 2013 12:49pm

ചെന്നൈ:ഐപിഎല്‍ താരലേലം ആരംഭിച്ചു. ആറാം സീസണിലേക്കുള്ള താരങ്ങളെ തെരെഞ്ഞെടുക്കുന്നതിനായി ചെന്നൈയിലാണ് ലേലം നടക്കുന്നത്.

ഇന്ന് നടന്ന ലേലത്തില്‍ ഒരേ വിലയ്ക്ക് തന്നെയാണ് വിവധ താരങ്ങളെ വിവിധ ക്ലബ്ബുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ ഗ്ലെന്‍മാക്‌സവെല്ലിനെ അഞ്ചുകോടി രൂപയ്ക്കു മുംബൈഇന്ത്യന്‍സ് സ്വന്തമാക്കി.

Ads By Google

ഇദ്ദേഹത്തെ കൂടാതെ 2.12 കോടിരൂപ മുടക്കി പ്രമുഖതാരം  റിക്കിപോണ്ടിംഗിനെയും ഇവര്‍ തന്നെയാണ് വാങ്ങിയത്.ആര്‍ പി സിംഗിനെ ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത് 2.12 കോടി രൂപയ്ക്ക് തന്നെയാണ്

ഇതുവരെ നടന്ന ലേലത്തില്‍ ഏറ്റവും മൂല്യമുള്ള താരങ്ങളും ഇവര്‍തന്നെയാണ്. നൂറ്റിയൊന്ന് കളിക്കാരുള്ള ലേലത്തില്‍ ഒമ്പത് ഫ്രാഞ്ചൈസികളാണ് പങ്കെടുക്കുന്നത്.
മൈക്കല്‍ ക്ലാര്‍ക്കിനെ പൂണെ വാരിയേഴ്‌സ് 2.1 കോടി രൂപയ്ക്കും , ജൊഹാന്‍ ബോത്തയെ ദല്‍ഹി ഡെയര്‍ഡെവിള്‍സും, ലൂക്‌പോമര്‍സ്ബാക് 1.59 കോടിരൂപയ്ക്ക് കിംങ്‌സ് ഇലവനും സ്വന്തമാക്കി.

Advertisement