എഡിറ്റര്‍
എഡിറ്റര്‍
സെവാഗും ടെയ്‌ലറും പ്ലേ ഓഫിന് തയ്യാര്‍: സൈമണ്‍സ്
എഡിറ്റര്‍
Tuesday 22nd May 2012 12:16pm

പൂനെ: ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗും ന്യൂസിലാന്റ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലറും മാനസികമായി തയ്യാറെടുത്തു കഴിഞ്ഞെന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഹെഡ് കോച്ച് എറിക് സൈമണ്‍.

അവര്‍ക്ക് വേണ്ടി മാച്ച് പ്രാക്ടീസിന്റെ സമയം കൂട്ടിയിട്ടൊന്നുമില്ല. ചെറിയ തോതിലുള്ള പരിശീലനം മാത്രമേ നല്‍കിയിട്ടുള്ളൂ. രണ്ടുപേര്‍ക്കും ചെറുതായി പനിയുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യപരമായി ഇപ്പോള്‍ രണ്ടുപേര്‍ക്കും കുഴപ്പമൊന്നുമില്ല.

ഐ.പി.എല്‍ മത്സരത്തിലെ എല്ലാ കളിയിലും മികവ് പുലര്‍ത്തിയ ടീമായിരുന്നു ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്. പ്ലേ ഓഫ് മത്സരങ്ങളില്‍ മികച്ച രീതിയില്‍ തന്നെ ടീം കളിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി എറിക് സൈമണ്‍ വ്യക്തമാക്കി.

Advertisement