എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാന്‍ റോയല്‍സിലെ എന്റെ സ്ഥാനത്തെ കുറിച്ച് അറിയില്ല: ദ്രാവിഡ്
എഡിറ്റര്‍
Tuesday 22nd May 2012 10:44am

ജയ്പൂര്‍: ഭാവിയില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ തന്റെ സ്ഥാനം എന്തായിരിക്കുമെന്ന് അറിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ഇനി കുറച്ചുനാളത്തെ വിശ്രമത്തിന് ശേഷം മാത്രമേ ക്രിക്കറ്റിലേക്കുള്ളുവെന്നും ദ്രാവിഡ് വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സിനോട് പത്ത് വിക്കറ്റിനേറ്റ പരാജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാന്റെ തോല്‍വിയില്‍ താന്‍ നിരാശനാണെന്നും പ്ലേ ഓഫ് കാണാതെ ടീമിന് മടങ്ങേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ മാനേജ്‌മെന്റുമായി സംസാരിച്ച് ടീമിലെ എന്റെ റോളിനെ കുറിച്ച് തീരുമാനമെടുക്കേണ്ടതായുണ്ട്.

ടീമിലെ പല പുതിയ താരങ്ങള്‍ക്കും കളിക്കാന്‍ അവസരമില്ലെന്ന് തോന്നിയിട്ടുണ്ട്. ടീമിലെ ഗജേന്ദ്ര സിംഗിനെപ്പോലുള്ള കളിക്കാര്‍ക്ക് പലപ്പോഴും അവസരം ലഭിക്കാറില്ല. ഓപ്പണറായി ഞാന്‍ ഇറങ്ങി സഹതാരങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്നതില്‍ എനിയ്്ക്ക് സന്തോഷം മാത്രമേ ഉള്ളു.

എനിയ്ക്ക് തോന്നുന്നത് ഞങ്ങള്‍ക്ക് മിടുക്കനായ ഒരു യുവതാരം ഓപ്പണര്‍ ആയി വരണമെന്നാണ്. ഞങ്ങള്‍ക്ക് കളിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പലപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. അതുതന്നെയാണ് ടീമിന്റെ പരാജയത്തിന് കാരണവും- ദ്രാവിഡ് വ്യക്തമാക്കി.

Advertisement