എഡിറ്റര്‍
എഡിറ്റര്‍
ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍
എഡിറ്റര്‍
Wednesday 23rd May 2012 10:27am

പൂനെ: ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 18 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്ലിന്റെ ഫൈനലില്‍ കടന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സടിച്ചപ്പോള്‍ ഡല്‍ഹിക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

കൊല്‍ക്കത്ത ആദ്യമായാണ് ഐ.പി.എല്ലില്‍ ഫൈനലിലെത്തുന്നത്. ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി മുന്നേറിയ ഡല്‍ഹിക്ക് ഇനി ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരവിജയികളുമായി ഏറ്റുമുട്ടി കലാശക്കളിയിലെത്താന്‍ ഒരു അവസരം കൂടിയുണ്ട്.

163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 144 റണ്‍സ് നേടാനെ സാധിച്ചുള്ളു. 40 റണ്‍സ് നേടിയ മഹേല ജയവര്‍ധനയാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. ഓപ്പണര്‍മാരായ വീരേന്ദര്‍ സേവാഗ് (10), ഡേവിഡ് വാര്‍നര്‍ (7) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. സ്‌കോര്‍ 24-ലെത്തിയപ്പോള്‍ ഇരുവരും പുറത്തായി. നമാന്‍ ഓജ 29 റണ്‍സ് നേടി. കോല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരേയ്ന്‍, ജാക്ക് കാലിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ദല്‍ഹി നിരയില്‍ ഓപണര്‍മാരായ ഡേവിഡ് വാര്‍നറിനും (ആറു പന്തില്‍ ഏഴ്) ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗിനും (ഏഴു പന്തില്‍ 10) മികച്ച പ്രകടനം പുറത്തെടുക്കാനായില്ല  . സ്‌കോര്‍ 24ല്‍ നില്‍ക്കെ അടുത്തടുത്ത പന്തുകളില്‍ ഇരുവരും കൂടാരം കയറി.

പിന്നീട് നമന്‍ ഓജയും (28 പന്തില്‍ 28) മഹേല ജയവര്‍ധനെയും (33 പന്തില്‍ 40) മൂന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് പ്രതീക്ഷ തിരിച്ചുപിടിച്ചത്. 12.4 ഓവറില്‍ നൂറു കടന്ന ഇന്നിങ്‌സില്‍ ഇരുവരും പുറത്തായത് കൊല്‍ക്കത്തക്ക് ഊര്‍ജം പകര്‍ന്നു. 22 പന്ത് നേരിട്ട് 13 റണ്‍സ് മാത്രമെടുത്ത വേണുഗോപാല്‍ റാവുവാണ് റണ്‍നിരക്ക് ഏറെ താഴ്ത്തിയത്.

റോസ് ടെയ്‌ലറിനും (എട്ടു പന്തില്‍ 11) ഇര്‍ഫാന്‍ പത്താനും (മൂന്നു പന്തില്‍ ആറ് നോട്ടൗട്ട്) മുകളില്‍ പവന്‍ നെഗിയെ (11 പന്തില്‍ 14) പ്രമോട്ട് ചെയ്തതും ഗുണം ചെയ്തില്ല. അവസാന ഓവറുകളില്‍ ജാക് കാലിസും സുനില്‍ നാരായനും കണിശത പാലിച്ചതോടെ കൊല്‍ക്കത്ത ഇതാദ്യമായി ഐ.പി.എല്‍ ഫൈനലിലെത്തി.

കൊല്‍ക്കത്തക്ക് വേണ്ടി ക്യാപ്റ്റന്‍ ഗംഭീറും മക്കല്ലവും കേമമായിത്തന്നെ തുടങ്ങി. ആറാം ഓവറില്‍ ടീമിനെ 50നടുത്തെത്തിച്ച സഖ്യത്തിന് ഗംഭീറിന്റെ ഔട്ട് തിരിച്ചടിയായി. വരുണ്‍ ആരോണിന്റെ ഓവറില്‍ തുടര്‍ച്ചയായി സിക്‌സും ബൗണ്ടറും നേടിയ ഗംഭീറിന്റെ പതനത്തില്‍ കലാശിച്ചത് വേണുഗോപാല്‍ റാവുവിന്റെ ഏറാണ്.

മൂന്നാമനായെത്തിയ കാലിസും മക്കല്ലവും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇടക്ക് റണ്ണൊഴുക്ക് കുറഞ്ഞെങ്കിലും പ്രതീക്ഷയോടെ ഈ കൂട്ടുകെട്ട് മുന്നേറി. പക്ഷേ, 13ാം ഓവറില്‍ പവന്‍ നെഗി മക്കല്ലത്തെ (31) ഡേവിഡ് വാര്‍നറുടെ കൈകളിലേല്‍പിച്ചു.

സ്‌കോര്‍ബോര്‍ഡ്
കൊല്‍ക്കത്ത: മക്കല്ലം സി വാര്‍നര്‍ ബി നെഗി 31 (36), ഗംഭീര്‍ റണ്ണൗട്ട് 32 (16), കാലിസ് സി ടെയ്‌ലര്‍ ബി ഉമേഷ് 30 (33), ശകീബ് സി ഓജ ബി ഇര്‍ഫാന്‍ 1 (3), യൂസുഫ് നോട്ടൗട്ട് 40 (21), ശുക്‌ള നോട്ടൗട്ട് 24 (11), എക്‌സ്ട്രാസ് 4, ആകെ 20 ഓവറില്‍ 4ന് 162.

Advertisement