എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്ലില്‍ ഇനി പ്ലേ ഓഫ് മത്സരങ്ങള്‍
എഡിറ്റര്‍
Tuesday 22nd May 2012 9:59am

പൂനെ:  ഐ.പി.എല്‍ ഇനി പ്ലേ ഓഫ് മത്സരങ്ങള്‍. ഇന്നു നടക്കുന്ന പോരാട്ടത്തില്‍  ഡല്‍ഹി ഡെയര്‍ ഡെവിള്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

നാലു ടീമുകളാണ് പ്ലേ ഓഫ് റൗണ്ടില്‍ എത്തിയിരിക്കുന്നത്. ലീഗ് റൗണ്ടില്‍ ഏറ്റുമുട്ടുന്ന രണ്ടു ടീമുകള്‍ ആദ്യമല്‍സരത്തില്‍ത്തന്നെ നേര്‍ക്കുനേര്‍ എത്തുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുമെന്നതില്‍ സംശയമില്ല.

ഇന്നു ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. തോല്‍ക്കുന്നവര്‍ക്ക് ഒരു അവസരം കൂടിയുണ്ട്. നാളെ ചെന്നൈയും മുംബൈയും തമ്മിലുള്ള മല്‍സരത്തില്‍ ജയിക്കുന്നവരെ തോല്‍പിച്ചാലും ഫൈനലിലേക്ക് അവസരമുണ്ട്.

മികച്ച ബാറ്റിങ് നിരയാണ് ഇരുടീമിന്റെയും പ്രധാന കരുത്ത്. ബോളര്‍മാര്‍ക്ക് പൊതുവെ ഐ.പി.എല്ലില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മികവു പുലര്‍ത്തിയ ബോളര്‍മാര്‍ ഇരു ടീമിലുമുണ്ട്. ലീഗ് റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ വിജയം കൂടെ നിന്നു. കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ ഡല്‍ഹി ജയിച്ചപ്പോള്‍ ഡല്‍ഹിയില്‍ നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കായിരുന്നു വിജയം.

ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ അതിവേഗ സ്‌കോറിങ്ങിന് കഴിവുള്ളവര്‍ ഡല്‍ഹി ടീമിലുണ്ട്. ബ്രണ്ടന്‍ മക്കല്ലത്തിനാണ് കൊല്‍ക്കത്ത ടീമില്‍ ഈ റോള്‍. മഹേള ഇന്നിങ്‌സിന് സ്ഥിരത നല്‍കാന്‍ ഡല്‍ഹി ടീമിലുണ്ട്. ക്യാപ്റ്റന്‍ ഗംഭീര്‍ കൊല്‍ക്കത്ത ടീമിന്റെ ബാറ്റിങ് നട്ടെല്ലാകും. മികച്ച ഓള്‍റൗണ്ടറായി ഇര്‍ഫാന്‍ പഠാന്‍ ഡല്‍ഹി നിരയില്‍ ഉള്ളപ്പോള്‍ കൊല്‍ക്കത്ത നിരയില്‍ ഷക്കിബ് അല്‍ ഹസനുണ്ട്.

Advertisement