എഡിറ്റര്‍
എഡിറ്റര്‍
ചെന്നൈയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍
എഡിറ്റര്‍
Sunday 27th May 2012 10:06am

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഇന്ന് കരുത്തരായ ചെന്നെ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. മൂന്നാം കിരീടം ലക്ഷ്യം വെച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നതെങ്കില്‍ കന്നിവിജയത്തിനായുള്ള തയ്യാറെടുപ്പിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

ഓപ്പണിങ് മുതല്‍ നമ്പര്‍ എട്ടു വരെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലാണെന്നതാണ് ചെന്നൈയുടെ പ്രതീക്ഷ. അതുകൊണ്ടു തന്നെ ബാറ്റിങ്ങിന് അനുകൂല പിച്ചായ ചിന്നസ്വാമിയില്‍ ചെന്നൈയ്ക്ക് തന്നെയാവും മുന്‍തൂക്കം. സ്വന്തം ഗ്രൗണ്ടിന്റെ ആനുകൂല്യവും അവര്‍ക്കു സ്വന്തം. ഐപിഎല്ലില്‍ ആദ്യ ഫൈനല്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം തീര്‍ച്ചയായും കൊല്‍ക്കത്തയുടെ പ്രകടനത്തില്‍ നിഴലിക്കും. ധോണി, ഡ്വെയ്ന്‍ ബ്രാവോ, മുരളി വിജയ്, മൈക് ഹസി തുടങ്ങിയവരുടെ ബാറ്റില്‍ തന്നെ യാണ് ചെന്നൈയുടെ പ്രതീക്ഷകള്‍.

മറുഭാഗത്ത് ബോളിങ്ങാണ് കൊല്‍ക്കത്തയുടെ കരുത്ത്. സുനില്‍ നരൈന്‍, ജാക് കാലിസ്, ബ്രെറ്റ് ലീ തുടങ്ങിയവര്‍ ഏതു ബാറ്റിങ് നിരയ്ക്കും വെല്ലുവിളിയാകാന്‍ മിടുക്കുള്ളവര്‍. ഗംഭീര്‍, മനോജ് തിവാരി, മക്കല്ലം, കാലിസ് തുടങ്ങിയവരാണ് കൊല്‍ക്കത്തയുടെ ബാറ്റിങ്ങിനെ നയിക്കുന്നത്.

ഫൈനലിലേക്കുള്ള ചെന്നൈയുടെ വരവ് അപ്രതീക്ഷിതമായിരുന്നു. പോയിന്റ് നിലയില്‍ ഏറ്റവും പിന്‍നിരയിലുള്ള ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് തോറ്റതിന്റെ ആനുകൂല്യത്തില്‍ പ്ലേ ഓഫിലെത്തിയ അവര്‍ പിന്നീട് മുംബൈ ഇന്ത്യന്‍സിനെതിരെ ആധികാരിക വിജയം നേടി. പിന്നാലെ ഈ ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരത പ്രകടിപ്പിച്ച ടീമായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെയും വെടിക്കെട്ട് പ്രകടനം നടത്തി.

Advertisement