മുംബൈ: ഐ.പി.എല്‍ നാലാം സീസണില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിനെയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെയും വിലക്കിയ നടപടി സ്റ്റേ ചെയ്ത ആര്‍ബിട്രേറ്ററുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ബി.സി.സി.ഐ. ഇതോടെ ഐ.പി.എല്‍ നാലാം സീസണില്‍ പത്തു ടീമുകളുടെയും പ്രാതിനിധ്യം ഉറപ്പായി.

ഐ.പി.എല്‍ നാലാം സീസണിലേക്കുള്ള കളിക്കാരുടെ ലേലം മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരി എട്ട് ഒന്‍പത് തീയതികളില്‍ നടക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നാലാം സീസണില്‍ കളിക്കുന്നതില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സിനെയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെയും ഐ.പി.ഐ.എല്‍ നാലാം സീസണില്‍ കളിക്കുന്നതില്‍ നിന്നും ബി.സി.സി.ഐ വിലയ്ക്കിയിരുന്നു. ഓഹരിഉടമകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ സമര്‍പ്പിക്കാത്തിതിനെതിനെ തുടര്‍ന്നായിരുന്നു വിലക്ക്.തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് മുബൈ ഹൈക്കോടതിയെ സമീപിച്ചതിനെ കോടതി വിലക്കു നീക്കിയിരുന്നു. ഇതിനെതിരെ ബി.സി.സി.ഐ. സുപ്രീംകോടതിയെ സമീപിക്കുമെന്ന അഭ്യൂഹം പരന്നിരുന്നു.