Categories

ഐ പി എല്‍: കൊച്ചിയുടെ ഭാവി ഇന്നറിയാം

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ നാലില്‍ കേരളത്തില്‍ നിന്നുമുള്ള ടീം ഉണ്ടാകുമോ എന്ന് ഇന്നറിയാം. നാഗ്പൂരില്‍ ഇന്നുചേരുന്ന ഐ പി എല്‍ ഭരണസമിതി കൊച്ചി ഐ പി എല്‍ ടീമിന്റെ ഭാവി നിര്‍ണയിക്കുന്ന തീരുമാനമെടുക്കും. അതിനിടെ ഐ പി എല്‍ ഭരണസമിതിയിലെ മുന്‍അംഗമായ സുനില്‍ ഗാവസ്‌കറിന് കൊച്ചി കണ്‍സോഷ്യവുമായി ബന്ധമുണ്ടായിരുന്ന എന്ന റിപ്പോര്‍ട്ട് ഇതിനകംതന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

ഗാവസ്‌കറിന് റെന്‍ഡ്യൂവസ് സ്‌പോര്‍ട്ട് വേള്‍ഡുമായി ബന്ധമുണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ബി സി സി ഐ വൈസ്പ്രസിഡന്റ് രാജിവ് ശുക്ല അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഭരണസമിതിയില്‍ നിന്നും പുറത്തായശേഷം മാത്രമാണ് റെന്‍ഡ്യൂവസുമായി ബന്ധമുണ്ടാക്കിയതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

അതിനിടെ ഓഹരിഉടമകളുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തീരുമാനമെടുക്കുന്നതില്‍ കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് കൊച്ചി ടീം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില