Categories

ഐ പി എല്‍ 4 ലേലം ജനുവരിയില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) നാലാംസീസണിലേക്കുള്ള കളിക്കാരുടെ ലേലം ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ മുംബൈയില്‍ നടക്കും. ഇന്നുചേര്‍ന്ന ഐ പി എല്‍ ഭരണസമിതിയാണ് തീരുമാനമെടുത്തത്.

എട്ട് ടീമുകളായിരിക്കും നാലാംസീസണില്‍ കളിക്കുക. അതിനിടെ കൊച്ചി ടീമിന്റെ ഭാവിയെക്കുറിച്ച് ഭരണസമിതിയോഗം തീരുമാനമൊന്നും എടുത്തില്ല. ടീമിന്റെ ഓഹരി ഉടമകളെക്കുറിച്ച് വ്യക്തമായ വിവരംനല്‍കാന്‍ നേരത്തേ ഒരുമാസത്തെ സമയം അനുവദിച്ചിരുന്നു.

ബി സി സി ഐ അനുവദിച്ച സമയപരിധിക്കുശേഷവും ടീം ഉടമള്‍ തമ്മില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വാഭാവികമായും കൊച്ചി ഐ പി എല്‍ ടീം ഇല്ലാതാകും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.