എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തിന് വില്ലനായി മഴ
എഡിറ്റര്‍
Wednesday 5th April 2017 6:42pm

ഹൈദരാബാദ്: ഐ.പി.എല്‍ രാവിന് തുടക്കത്തില്‍ തന്നെ വെല്ലുവിളിയായി മഴ. ഇന്ത്യന്‍ പ്രീമിയറിന്റെ പത്താം പതിപ്പിന്റെ ഉദ്ഘാടന മത്സരം മഴമൂലം വൈകാന്‍ സാധ്യത. നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം.

37.7 ഡിഗ്രി സെല്‍ഷ്യസിന്റെ കൊടും ചൂടാണ് രാവിലെ മുതല്‍ നഗരത്തില്‍ അനുഭവപ്പെടുന്നതെങ്കിലും വൈകിട്ടോടെ മഴയ്ക്കുള്ള സാധ്യതയുണ്ട്. നേരത്തെ ചെറിയ തോതില്‍ മഴ ചാറുകയും ചെയ്തിരുന്നു.

മഴയ്ക്കുള്ള സാധ്യത രാത്രിയോടെ കൂടാനുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ഐ.പി.എല്ലിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഹൈദരാബാദില്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വില്ലനായി മഴ എത്തിയേക്കാം എന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് വരുന്നത്.


Also Read: ‘പിണറായി വിജയന്‍ തോളത്ത് തോര്‍ത്തുമുണ്ടിട്ട് ഇറങ്ങുകയൊന്നും വേണ്ട ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യാന്‍’; ജിഷ്ണുവിന്റെ അമ്മയെക്കെതിരായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് മനില സി. മോഹന്‍


നേരത്തെ മത്സര വേദിയായ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിന്റെ ചിത്രം അധികൃതര്‍ പുറത്തു വിട്ടിരുന്നു. ഈ ചിത്രത്തിലും കാര്‍മേഘം മൂടിയ ആകാശം വ്യക്തമാക്കിയിരുന്നു. ഇതും ആശങ്ക കൂട്ടുന്നുണ്ട്.

എന്നാല്‍ അപ്രതീക്ഷിതമായതൊന്നും സംഭവിക്കില്ലെന്നും ക്രിക്കറ്റിന്റെ പൂരത്തിന് വര്‍ണ്ണാഭമായ തുടക്കം തന്നെയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

Advertisement