എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാന്‍ റോയല്‍സ് ഓഹരി വില്‍ക്കുന്നു
എഡിറ്റര്‍
Saturday 24th March 2012 12:23pm

കൊല്‍ക്കത്ത: ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ വലിയൊരു ഭാഗം ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നു. കൊല്‍ക്കത്ത യിലുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പിന് 200 കോടി ഡോളറിന് വില്‍ക്കാനാണ് നീക്കം. കൊല്‍ക്കത്തയില്‍ നിന്നുള്ള ജയ്്ന്‍ ഗ്രൂപ്പ് റോയല്‍സിന്റെ 88% ഓഹരി വാങ്ങാന്‍ തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഇടപാടിന് ഇതുവരെ ബി.സി.സി.ഐയുടെ അംഗീകാരം ലഭിച്ചിട്ടില്ല.

തീരുമാനം ബി.സി.സി.ഐ അംഗീകരിക്കുകയാണെങ്കില്‍ ഐ.പി.എല്ലിന്റെ അഞ്ച് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാവും ഒരു ടീം ഓഹരി വില്‍ക്കുന്നത്.

ടെസ്‌കോ ഇന്റര്‍നാഷണലിന്റെ 44.2% ഓഹരിയും  എമര്‍ജിംഗ് മീഡിയയുടെ 32.4% വും ബ്ലൂ വാട്ടര്‍ എസ്‌റ്റേറ്റ് ലിമിറ്റഡിന്റെ 11.7% ഓഹരിയുമാണ് വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ ഇപ്പോഴത്തെ വില 226.50 മില്യണ്‍ ഡോളറാണ്. 2008ല്‍ ആദ്യലേലം നടന്ന സമയത്ത് 67 മില്യണ്‍ ഡോളര്‍മാത്രമാണ് ടീമിനുവേണ്ടി നല്‍കിയത്.
Malayalam news

Kerala news in English

Advertisement