Categories

ഐ പി എല്‍ ലേലം മാറ്റി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് രണ്ടു പുതിയ ടീമുകളെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള ലേലം മാറ്റി വച്ചു. കര്‍ശന നിബന്ധനകളെത്തുടര്‍ന്നു സംരംഭകര്‍ പിന്മാറിയതാണു ലേലം മാറ്റിവയ്ക്കാന്‍ കാരണം. ഈ മാസം 21 ന് ചെന്നൈയില്‍ വച്ച് വീണ്ടും ലേലം നടത്തും. ഇതിനായുള്ള നടപടികള്‍ ഈ മാസം 9 നു തുടങ്ങും.

പുതിയ സാഹചര്യത്തില്‍ ബാങ്ക് ഗ്യാരണ്ടിയായി 4580 കോടി രൂപ വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ടീമിനായി സിനിമ സംവിധായകന്‍ പ്രിയദര്‍ശന്‍ നടന്‍ മോഹന്‍ലാല്‍ തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും ബാങ്ക് ഗ്യാരണ്ടി നിബന്ധന ഏര്‍പ്പെടുത്തിയതോടെ പിന്‍വാങ്ങിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.