ഐഫോണ്‍ 7 നിനും ഐഫോണ്‍ 7 പ്ലസിനും സ്‌പെഷ്യല്‍ പ്രൊമോഷനുമായി ഫ്‌ളിപ്കാര്‍ട്ട്. 5 ശതമാനം ഡിസ്‌ക്കൗണ്ടിലാണ് രണ്ട് മോഡലുകളും വില്‍ക്കപ്പെടുന്നത്.

Subscribe Us:

6000 രൂപയുള്ള ഐഫോണ്‍7 ന്റെ 32 ജിബി മോഡല്‍ 57000 രൂപയ്ക്ക് ലഭ്യമാകും. 70000 രൂപയുള്ള 128 ജിബി മോഡല്‍ 66,500 രൂപയ്ക്കും ലഭ്യമാകും. 256 ജിബിയ്ക്ക് 80000 രൂപയാണ് വില. ഇത് 76000 രൂപയ്ക്കും ലബ്യമാകും.

ഐഫോണ്‍ 7 പ്ലസും അഞ്ച് ശതമാനം ഡിസ്‌ക്കൗണ്ടില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 72000 രൂപ വിലവരുന്ന 32 ജിബി മോഡല്‍ 68.400 രൂപയ്ക്ക് ലഭ്യമാകും. 128 ജിബി മോഡല്‍ 77,900 രൂപയ്ക്കും ലഭിക്കും. 92000 രൂപ വിലമതിക്കുന്ന 256 ജിബി മോഡല്‍ 87400 രൂപയ്ക്കും ലഭിക്കും. 25,100 വരെ ഡിസ്‌ക്കൗണ്ട് ഓഫര്‍ ലഭിക്കും.


Dont Miss Appleപാലക്കാട് ഒന്‍പതുവയസുകാരി തൂങ്ങിമരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍


ഇതിനൊപ്പം തന്നെ എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ട്. 15 ശതമാനം വരെ ഓഫര്‍ നല്‍കും. ഐഫോണ്‍ 4, എഫോണ്‍ 5, ഐഫോണ്‍ 5 എസ് , 5സി, ഐഫോണ്‍ 6, 6 പ്ലസ്, 6 എസ്, 6 എസ് പ്ലസ് എന്നീ മോഡലുകളെല്ലാം എക്‌സേഞ്ച് ഓഫറിലൂടെ മാറ്റിനല്‍കപ്പെടും.