എഡിറ്റര്‍
എഡിറ്റര്‍
കര്‍വ് ഡിസ്‌പ്ലേയുമായി ആപ്പിള്‍ ഐഫോണ്‍ 6
എഡിറ്റര്‍
Monday 11th November 2013 12:08pm

apple2

ആപ്പിള്‍ പുതിയ മോഡല്‍ ഐഫോണിനായുള്ള തയ്യാറെടുപ്പിലാണ്.

വലിയ സ്‌ക്രീനും കര്‍വ് ഗ്ലാസും കൂടുതല്‍ സെന്‍സര്‍ കപ്പാസിറ്റിയുമായാണ് പുതിയ ഫോണിന്റെ പ്രത്യേകത.

സ്‌ക്രീന്‍ 4.7 ഇഞ്ച് (11.9 സെ മീ) 5.5 ഇഞ്ച് (14 സെ.മീ) എന്നിവയാണ്.

ഇത്തരത്തിലുള്ള രണ്ട് പുതിയ മോഡലുകളാണ് ആപ്പിള്‍ അവതരിപ്പിക്കുക.

പുതിയ ഹാന്‍ഡ്‌സെന്‍ഡ് പണിപ്പുരയിലാണെന്നും അതിന്റെ പദ്ധതി പൂര്‍ണമായിട്ടില്ലെന്നും കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു.

അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ പുതിയ മോഡല്‍ ആപ്പിള്‍ വിപണിയിലെത്തിക്കുകയുള്ളൂ എന്നാണ് അറിയുന്നത്.

Advertisement