എഡിറ്റര്‍
എഡിറ്റര്‍
ഐഫോണ്‍ 5S ജൂണ്‍ 20 ന് പുറത്തിറക്കിയേക്കും
എഡിറ്റര്‍
Thursday 2nd May 2013 3:20pm

i-phone-5s

ഐഫോണ്‍ 5S ജൂണ്‍ 20 ന് വിപണിയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് പബ്ലിക്കേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്.

ജപ്പാനീസ് മൊബൈല്‍ കാരിയേര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് അപ്പിളിന്റെ അടുത്ത ഐഫോണായ ഐഫോണ്‍ 5S ജൂണ്‍ 20 ന് പുറത്തിറക്കുകയും ജൂലൈമാസത്തോട് കൂടി വില്‍പ്പന ആരംഭിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.

Ads By Google

ഐഫോണ്‍ 5ടനെ കുറിച്ച് മുന്‍പും പല പ്രവചനങ്ങളും ഉണ്ടായിരുന്നു. കെ.ജി.ഐ സെക്യൂരിറ്റീസ് അനലറ്റിക്‌സ് പറഞ്ഞത് ഐഫോണ്‍ 5s ചെറിയ വിലയില്‍ ലഭ്യമാകുമെന്നായിരുന്നു. എന്നാല്‍ ഫോണ്‍ ഓഗസ്റ്റ് മാസത്തില്‍ വിപണിയിലെത്തുമെന്നായിരുന്നു ഐ മോര്‍ വ്യക്തമാക്കിയത്.

എന്തുതന്നെയായാലും വേള്‍ഡ് വൈഡ് ഡവലപേഴ്‌സ് കോണ്‍ഫറന്‍സിന് മുന്‍പായി ഫോണ്‍ പുറത്തിറക്കുമെന്ന് തന്നെയാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

13 മെഗാപിക്‌സല്‍ ക്യാമറുയും ios 7 നുമാണ് ഐഫോണ്‍ 5s ന്റെ പ്രധാന പ്രത്യേകതയെന്നാണ് അറിയുന്നു. ഐഫോണ്‍ 4s ഉം ഐഫോണ്‍ 5 ഉം ഇറക്കി ആപ്പിള്‍ ഐഫോണിന് തന്നെ പുതുചിത്രം നല്‍കിയിരുന്നു

Advertisement