Categories

ഐ പി സി സി­ക്കെ­തി­രേ വി­മര്‍­ശ­ന­വു­മാ­യി അ­വ­ലോകന സ­മിതി

ന്യൂ­യോര്‍ക്ക്: യു എ­ന്നി­ന്റെ കീ­ഴി­ലു­ള്ള കാ­ലാവ­സ്ഥാ സം­ഘ­ട­നയാ­യ ‘ഇന്റര്‍­ഗ­വണ്‍­മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമ­റ്റ് ചെ­യ്­ഞ്ച്’ (ഐ പി സി സി) ി­ന്റെ പ്ര­വര്‍­ത്ത­നങ്ങ­ളെ നി­ശി­ത­മാ­യി വി­മര്‍­ശി­ച്ച് അ­ന്തര്‍­ദേശീ­യ അ­വ­ലോ­ക­ന സ­മി­തി രം­ഗ­ത്ത്. ഊ­ഹ­ങ്ങ­ളില്‍ അ­ധി­ഷ്ഠി­ത­മാ­യ റി­പ്പോര്‍­ട്ടു­ക­ളാ­ണ് ഐ പി സി സി പു­റ­ത്തു­വി­ടു­ന്ന­തെന്നും സ­മി­തി ആ­രോ­പി­ച്ചു.

ശാ­സ്­ത്രീ­യമാ­യ നി­രീ­ക്ഷ­ണ­ങ്ങള്‍­ക്കു­പകരം ഊ­ഹ­ങ്ങ­ളില്‍ ഊ­ന്നി­യാണ് ഐ പി സി സി റി­പ്പോര്‍­ട്ടു­കള്‍ ത­യ്യാ­റാ­ക്കു­ന്നത്. സ­ം­ഘ­ട­ന­യി­ലെ ചെ­യര്‍­മാ­നെയും മ­റ്റം­ഗ­ങ്ങ­ളെയും നി­യ­മി­ക്കുന്ന­ത് നി­ശ്ചി­ത­യോ­ഗ്യ­ത­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­യി­രി­ക്കണം. ചെ­യര്‍­മാ­ന്റെ കാ­ലാവ­ധി ആ­റു­വര്‍­ഷ­മെന്ന­ത് നീ­ണ്ട കാ­ല­യ­ള­വാ­ണെ­ന്നും ഇ­ത് കു­റ­യ്­ക്ക­ണ­മെന്നും പ്ര­മു­ഖ ശാ­സ്­ത്ര­ഞ്­ജ­ര­ടങ്ങി­യ സ­മി­തി നിര്‍­ദ്ദേ­ശി­ച്ചു.

സ­മി­തി­യു­ടെ നിര്‍­ദ്ദേ­ശങ്ങള്‍ ഐ പി സി സി­ ചെ­യര്‍­മാനും ഇ­ന്ത്യ­ക്കാ­ര­നുമാ­യ രാ­ജേ­ന്ദ്ര­കു­മാര്‍ പ­ച്ചൗ­രി­യെ ല­ക്ഷ്യം­വെ­ച്ചി­ട്ടു­ള്ള­താ­ണെന്നും സൂ­ച­ന­യുണ്ട്. അ­തി­നി­ടെ സ­മി­തി­യു­ടെ നിര്‍­ദ്ദേ­ശ­ങ്ങള്‍ ചര്‍­ച്ച ചെ­യ്യു­മെന്നും ആ­വ­ശ്യ­മാ­യ ഭേ­ദ­ഗ­തി­കള്‍ വ­രു­ത്തു­മെന്നും പ­ച്ചൗ­രി പ്ര­തി­ക­രിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.