എഡിറ്റര്‍
എഡിറ്റര്‍
റെറ്റിന ഐപാഡ് മിനിയുമായി ആപ്പിള്‍
എഡിറ്റര്‍
Tuesday 12th November 2013 4:34pm

apple-store

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റെറ്റിന ഐപാഡ് മിനി യു.എസ് മാര്‍ക്കറ്റുകളില്‍ എത്തി. ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഫോണ്‍ ലഭ്യമാകും.

ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ചൈന, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്, ഫിന്‍ലാന്റ്,ഫ്രാന്‍സ്, ജര്‍മനി ഹോംങ്കോങ്, ഹംഗറി, അയര്‍ലന്റ്, ഇറ്റലി, ജപ്പാന്‍, നോര്‍വെ, സിംഗപൂര്‍ തുടങ്ങി ഒട്ടേറെ വിപണികളില്‍ ലഭ്യമാകും.

ഹൈ റെസല്യൂഷന്‍ ഡിസ്‌പ്ലേ തന്നെയാണ് ഫോണിന്റെ വലിയ പ്രത്യേകത. 7.9 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയും 2048X1536 പിക്‌സലുമാണ് ഉള്ളത്.

326 ആണ് പിക്‌സല്‍ ഡെന്‍സിറ്റി. 64 ബിറ്റ് എ 7 ചിപ്പാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ന്യൂ ഐഫോണ്‍ 5 എസിലും ഇതേ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

സി.പി.യു പെര്‍ഫോമന്‍സിനേക്കാള്‍ നാല് മടങ്ങ് സ്പീഡ് ഇതില്‍ ഉണ്ടാകും. ഗ്രാഫിക്‌സ് പെര്‍ഫോമന്‍സ് മറ്റുള്ളതിനെ അപേക്ഷിച്ച് എട്ട് മടങ്ങ് കൂടുതലായിരിക്കുമെന്നാണ് അറിയുന്നത്

Advertisement