എഡിറ്റര്‍
എഡിറ്റര്‍
ഐപാഡ് മിനി ഒക്ടോബറില്‍ പുറത്തിറങ്ങും
എഡിറ്റര്‍
Sunday 26th August 2012 12:08pm

ന്യൂദല്‍ഹി: ആപ്പിള്‍ ഐപാഡ് മിനിക്കായി ഒക്ടോബര്‍ വരെ കാത്തിരിക്കണം. ആപ്പിളിന്റെ നെക്സ്റ്റ് ജനറേഷന്‍ ഐഫോണായ ഐഫോണ്‍ 5 പുറത്തിറങ്ങിയതിന് ശേഷമാവും ഐപാഡ് മിനിയുടെ രംഗപ്രവേശം. സെപ്റ്റംബറിലാണ് ഐഫോണ്‍ 5 പുറത്തിറങ്ങുക.

Ads By Google

‘ഓള്‍ തിങ്‌സ് ഡി’ എന്ന വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. നേരത്തേ ഐഫോണും ഐപാഡും ഒരുമിച്ചെത്തുമെന്നായിരുന്നു അറിഞ്ഞിരുന്നത്.

നിലവിലുള്ള ഐപാഡിനേക്കാളും 8 ഇഞ്ച് കുറവായിരിക്കും ഐപാഡ് മിനിയുടെ വലിപ്പം എന്നാണ് അറിയുന്നത്.

രണ്ട് ഉത്പന്നങ്ങളും ഒന്നിച്ചെത്തുന്നത് വില്‍പ്പനയെ ബാധിക്കും എന്നതിനാലാണ് ഐഫോണ്‍ 5 വില്‍പ്പനക്കെത്തി ഒരുമാസത്തിന് ശേഷം ഐപാഡ് മിനിയെ അവതരിപ്പിക്കുന്നത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

വിപണിയില്‍ ഐഫോണിന് ലഭിക്കുന്ന സ്വീകാര്യതയെ തടസ്സപ്പെടുത്തുന്ന ഉത്പന്നങ്ങള്‍ ആപ്പിളിന്റേത് തന്നെയാണെങ്കിലും ഒഴിവാക്കണമെന്നതാണ് കമ്പനിയുടെ തീരുമാനമെന്ന് ചുരുക്കം.

Advertisement