എഡിറ്റര്‍
എഡിറ്റര്‍
‘വികലമാക്കിയ, വിറങ്ങലിച്ച ശരീരങ്ങള്‍ ഒരുപാട് കണ്ടതാണ്; ആ ഞങ്ങളെന്തിന് ഭയക്കണം? : കശ്മീരില്‍ സൈന്യത്തിനെതിരെ പ്രതിഷേധിക്കുന്ന പെണ്‍കുട്ടികള്‍ ചോദിക്കുന്നു
എഡിറ്റര്‍
Wednesday 26th April 2017 10:34am

കശ്മീര്‍: ‘ഞങ്ങളെന്തിന് ഭയക്കണം’ കശ്മീരില്‍ സൈന്യത്തിനെതിരെ പ്രതിഷേധിക്കുന്ന 21കാരിയായ ശ്രീനഗര്‍ വനിതാ കോളജിലെ വിദ്യാര്‍ഥിയുടെ ചോദ്യമാണിത്.

‘ഞങ്ങളെന്തിന് ഭയക്കണം? ഇതുവരെ കശ്മീരില്‍ ഞങ്ങള്‍ കണ്ടുകൊണ്ടിരുന്നതിനപ്പുറം ഒന്നും ഇനി സംഭവിക്കാനില്ല. വികലമാക്കിയ, വിറങ്ങലിച്ച ഒട്ടേറെ ശരീരങ്ങള്‍ ഞങ്ങള്‍ കണ്ടതാണ്. പെല്ലറ്റുകളാല്‍ മുഖംനഷ്ടപ്പെട്ട നിരവധി സഹോദരി സഹോദരന്മാരെ കണ്ടതാണ്. കൂടിവന്നാല്‍ ഞങ്ങള്‍ കൂടി മരണപ്പെടുമായിരിക്കും.’ നിലോഫര്‍ ജബീന്‍ (യഥാര്‍ത്ഥ പേരല്ല) പറയുന്നു.

തന്റെ സഹപാഠികള്‍ക്കൊപ്പം കയ്യില്‍ കല്ലുമായി പ്രതിഷേധ രംഗത്ത് നിലോഫറുമുണ്ടായിരുന്നു.

പ്രതിഷേധത്തിന് അണിനിരന്നവരില്‍ ഭൂരിപക്ഷം പേരും കൗമാരം വിട്ടുമാറാത്തവരായിരുന്നു. മിക്കവരും സ്‌കൂള്‍, കോളജ് യൂണിഫോമുകളിലായിരുന്നു പ്രതിഷേധ രംഗത്തിറങ്ങിയത്. തോളില്‍ സ്‌കൂള്‍ ബാഗും തൂക്കി കയ്യില്‍ കല്ലുമായാണ് അവര്‍ സൈന്യത്തിനെതിരെ തെരുവിലറങ്ങുകയായിരുന്നു.

സുരക്ഷാ സേന സാധാരണക്കാരെ കൊന്നുതള്ളുന്നു എന്നു പറഞ്ഞാണ് ഏപ്രിലില്‍ കശ്മീരി ജനത പ്രതിഷേധങ്ങള്‍ ശക്തമാക്കിയത്. താഴ്‌വരയില്‍ സുരക്ഷാ സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ മൊബൈല്‍ ക്യാമറകളിലൂടെ പകര്‍ത്തി ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

 

സുരക്ഷാ സൈന്യം സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.


Don’t Miss: ‘ശ്രീകൃഷ്ണന്റെ കാലത്തേ കറന്‍സി രഹിത ഇടപാടുകള്‍ ഉണ്ടായിരുന്നു’; നിങ്ങളും കൃഷ്ണനെയും കുചേലനെയും പോലെയാകു: യോഗി ആദ്യതിനാഥ് 


ഇത്തരം ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ കൂടുതല്‍ ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. സി.ആര്‍.പി.എഫുകാര്‍ക്കും പൊലീസുകാര്‍ക്കുമെതിരെ കല്ലെറിയുന്ന കശ്മീരി സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ഒട്ടേറെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഏപ്രില്‍ 21ന് ശ്രീഗനറില്‍ ഒരു കോളജ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതോടെയാണ് താനും കല്ലുകളുമായി തെരുവിലിറങ്ങിയതെന്ന് സമരരംഗത്തുള്ള ഒരു പെണ്‍കുട്ടി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.


Must Read: മലയാള ഗാനശാഖയുടെ തകര്‍ച്ചക്ക് ‘ഗാനഗന്ധര്‍വനും’ കാരണക്കാരാന്‍: വി.ടി മുരളി


‘ടീനേജ് അഗ്രഷന്‍’ എന്നാണ് പെണ്‍കുട്ടികളുടെ ഈ പോരാട്ടത്തെ കശ്മീരിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്. ഇത് എല്ലായിടത്തും നടക്കുന്നതാണെന്നും ഇന്ത്യയുടെ എല്ലാ ഭാഗത്തും പ്രതിഷേധ നിരയില്‍ വിദ്യാര്‍ഥികള്‍ അണിനിരക്കാറുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം ഈ പ്രതിഷേധത്തെ ന്യായീകരിക്കുന്നത്.

പ്രതിഷേധത്തിനിടെ പരുക്കേറ്റ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഫോട്ടോ ജേണലിസ്റ്റ് ദര്‍ യാസിന്‍

‘ചിലയിടത്ത് അവര്‍ വിദ്യാര്‍ഥികളുടെ അവകാശത്തിനായി പൊരുതുന്നു. ചിലയിടത്ത് ആസാദിക്കായി.’ അദ്ദേഹം പറയുന്നു.

കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഷന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കശ്മീരില്‍ പ്രതിഷേധം ശക്തമായത്. 90ലേറെയാളുകള്‍ക്കാണ് ഈ പ്രതിഷേധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പ്രതിഷേധക്കാര്‍ക്കെതിരായ സൈന്യത്തിന്റെ പെലറ്റ് പ്രയോഗത്തില്‍ കുട്ടികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഇത് അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു.

Advertisement