കൊച്ചി: പുതുവൈപ്പിനിലെ ഐ.ഒ.സി പ്ലാന്റില്‍ നിന്നും വാതകം ചോര്‍ന്നാല്‍ വരാനിരിക്കുന്നത് വന്‍ അപകടമെന്ന് പ്രദേശവാസികളെ പഠിപ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ തന്നെ. പ്ലാന്റ് വരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോനൈറ്റ് വിതരണം ചെയ്ത ബുക്ക്‌ലെറ്റാണ് വാതക ചോര്‍ച്ച സംഭവിച്ചാല്‍ ഒന്നുകില്‍ മരണം അല്ലെങ്കില്‍ അഭയാര്‍ത്ഥികളെപ്പോലെ ജീവിതം എന്ന ബോധ്യം ജനങ്ങളില്‍ സൃഷ്ടിച്ചത്.


Must Read: ക്രിസ്ത്യാനികള്‍ക്കെതിരെ ഹിന്ദുക്കള്‍ ആയുധമെടുക്കണം; യേശു അക്രമത്തിന് ആഹ്വാനം നല്‍കി; വിദ്വേഷ പ്രസംഗവുമായി ആര്‍.എസ്.എസ് പ്രഭാഷകന്‍ ഗോപാലകൃഷ്ണന്‍ 


‘പൊതുജന ബോധവത്കരണം’ എന്ന തലക്കെട്ടില്‍ പെട്രോനെറ്റ് തയ്യാറാക്കി വിതരണം ചെയ്ത ബുക്ക്‌ലെറ്റാണ് വാതക ചോര്‍ച്ച നടന്നാല്‍ ഓടി രക്ഷപ്പെടുകയെന്നതല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലെന്ന് ഇവരെ ബോധ്യപ്പെടുത്തിയത്. അപകടമുണ്ടായാല്‍ വീടും വസ്തുവകകളുമെല്ലാം ഉപേക്ഷിച്ച് കാറ്റിന്റെ ദിശ നോക്കി ഓടാനാണ് വൈപ്പിന്‍ നിവാസികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.

കാത്തിരിക്കുന്ന അപകടമെന്തെന്ന് കുട്ടികള്‍ക്കുവരെ എളുപ്പം മനസിലാക്കുന്ന തരത്തില്‍ ചിത്രകഥയുടെ രൂപത്തിലാണ് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. അവ ഇതാണ്:

വീടിനുള്ളില്‍ നിന്നും തുറസ്സായ സ്ഥലത്തേയ്ക്കിറങ്ങുക. ഒരു പിടിപൂഴിമണ്ണ് മേലോട്ടെറിഞ്ഞ് കാറ്റിന്റെ ഗതി മനസിലാക്കുക. ഒരു കൈലേസ് നിവര്‍ത്തി ഉയര്‍ത്തിപ്പിടിച്ചും കാറ്റിന്റെ ഗതി മനസിലാക്കാം.

No automatic alt text available.

കാറ്റിന്റെ ദിശ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ദിശ നോക്കി ഉടനെ തന്നെ തുറസ്സായ പ്രദേശത്തേക്ക് പോകണം.

വാതക ചോര്‍ച്ചയുടെ അറിയിപ്പ് കിട്ടിയാല്‍ ഉടനെ തന്നെ താമസിക്കുന്ന വീടും പരിസരവും ഉപേക്ഷിച്ച് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പോകണം. എന്തെന്നാല്‍ നമ്മുടെ ജീവന്‍ മറ്റെന്തിനെക്കാളും വിലപ്പെട്ടതാണ്.

Image may contain: 4 people, people smiling

വാതക ചോര്‍ച്ച ഉണ്ടാവുകയാണെങ്കില്‍ കന്നുകാലികളെ അഴിച്ചുവിടുക. അവ സുരക്ഷിതമായ പ്രദേശത്തേയ്ക്ക് തനിയെ പൊയ്‌ക്കോളും.

വാതകചോര്‍ച്ചയുടെ അറിയിപ്പ് കിട്ടുകയാണെങ്കില്‍ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് ലഭ്യമായ സംവിധാനങ്ങളില്‍ പോകണം.

Image may contain: 1 person

രാജ്യത്ത് എല്‍.എന്‍.ജി ടെര്‍മിനലുകള്‍ ഉണ്ടാക്കാനും എല്‍.പി.ജി കയറ്റുമതി ചെയ്യാനും ഭാരത സര്‍ക്കാര്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയാണ് പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ്.

Image may contain: 1 person