Categories

പെട്രോള്‍ വില വര്‍ധിപ്പിച്ചു

കൊച്ചി: പ്രമുഖ പെട്രോള്‍കമ്പനികള്‍ പെട്രോള്‍വില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിറ്ററിന് 35 പൈസയും ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിറ്ററിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ആഗോളവിപണിയിലെ വില വര്‍ധിച്ചതാണ് ഇന്ത്യയിലും വിലവര്‍ധിപ്പിക്കാന്‍ കാരണമായതെന്ന് കമ്പനികള്‍ പറഞ്ഞു. ഈ തീരുമാനം അനുകരിച്ച് മറ്റ് കമ്പനികളും വിലവര്‍ധിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഓയില്‍ കമ്പനികള്‍ക്ക് വിലനിര്‍ണയാവകാശം നല്‍കിയതിനുശേഷം ഇത് അഞ്ചാംതവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.