എഡിറ്റര്‍
എഡിറ്റര്‍
ചക്കിട്ടപാറ ഖനനം; കരീമിന്റെ പങ്ക് സി.ബി.ഐയും സി.പി.ഐ.എമ്മും അന്വേഷിക്കണം: പി.സി ജോര്‍ജ്
എഡിറ്റര്‍
Wednesday 27th November 2013 11:09am

p.c-george.

തിരുവനന്തപുരം: ചക്കിട്ടപാറയില്‍ ഖനനാനുമതിക്കായി വഴിവിട്ട് ഇടപെട്ട മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്റെ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്.

സി.പി.ഐ.എമ്മും കരീമിന്റെ പങ്ക് അന്വേഷിക്കണം. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് കരീമിനെ പാര്‍ട്ടി മാറ്റണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. സംഭവത്തില്‍ 5 കോടിയുടെ കണക്ക് മാത്രമേ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളൂ.

മൂന്ന് കോടിയുടെ കാര്യം ഉടന്‍ പുറത്ത് വരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എളമരം കരീമിനെതിരെ സുബൈര്‍ എന്നയാള്‍ ആരോപണവുമായി എത്തിയത്.

എം.എസ്.എല്‍ കമ്പനിയില്‍ നിന്നും ഖനനത്തിനായി അഞ്ച് കോടി രൂപ കരീമിന്റെ വിശ്വസ്തന്‍ നൗഷാദ് വഴി വാങ്ങിയതിന് താന്‍ സാക്ഷിയാണെന്നും ഈ പണം കരീമിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയതെന്നും സുബൈര്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യും. ഖനനാമതി റദ്ദാക്കുമെന്നാണ് അറിയുന്നത്.

Advertisement