Categories

ഐസ്‌ക്രീംകേസ്: കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തു

kunhalikkuttyതിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘം ഇന്നലെ തിരുവനന്തപുരത്താണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തത്.

കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കുഞ്ഞാലിക്കുട്ടിയ്ക്കു നോട്ടീസ് അയച്ചിരുന്നു. എട്ടിനോ ഒമ്പതിനോ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകണമെന്നായിരുന്നു ആവശ്യം. കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞു മാറാന്‍ സാധ്യത മുന്നില്‍ക്കണ്ട് സി. ആര്‍. പി .എഫ് ചട്ടങ്ങളനുസരിച്ചാണ് നോട്ടീസ് നല്‍കിയത്.

പ്രത്യേക അന്വേഷണ സംഘത്തലവന്‍ എ.ഡി.ജി.പി വിന്‍സെന്റ് എം.പോള്‍, ജെയ്‌സണ്‍ കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കേസ് അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം 22ന് അവസാനിക്കാനിരിക്കെയാണ് മന്ത്രിയെ പ്രത്യേകസംഘം ചോദ്യം ചെയ്തത്. ഇതോടെ കേസില്‍ മുഴുവന്‍ പേരെയും ചോദ്യം ചെയ്തുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഐസ്‌ക്രീം കേസില്‍ കെ.എ റഊഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

Malayalam news

2 Responses to “ഐസ്‌ക്രീംകേസ്: കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തു”

  1. shoukat

    ഞമ്മന്റെ കുട്ട്യോളൊക്കെ ഒന്ന് strong ആകേണ്ടി വരുമോ

  2. Haidar Tahngal

    കുഞ്ഞാപ്പ ഒരു തെറ്റും ചെയ്ത്തിട്ടില്ല. വേണമെങ്കില്‍ സി ബി ഐ അന്വേഷികട്ടെ! മുസ്ലിം ലീഗ് സിന്താബാദ്‌ !!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.