Categories

സലിംരാജിന്റെ ഭൂമിതട്ടിപ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

salim-raj

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.

തിരുവനന്തപുരം ലാന്റ് റവന്യൂ കമ്മീഷണര്‍ റേഞ്ചിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഡി. സജിത് ബാബുവിനെയാണ് സ്ഥലം മാറ്റിയത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ഉത്തരവ് ഇറക്കുന്നത്.

കോടികള്‍ വില മതിക്കുന്ന 46 ഏക്കര്‍ ഭൂമി വ്യാജരേഖകളുണ്ടാക്കി സ്വന്തമാക്കാന്‍ ശ്രമിച്ചുവെന്നാണ് സലീം രാജിനെതിരായുള്ള കേസ്.  വ്യാജരേഖകളുണ്ടാക്കല്‍, രേഖ തിരുത്തല്‍ തുടങ്ങിയവയെക്കുറിച്ചുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

തൃക്കാക്കരയിലെ ഒരു ഏക്കര്‍ 16സെന്റ് ഭൂമി തട്ടി എന്ന പരാതിയും കടകംപള്ളിയിലെ 1227 ഏക്കറിനെക്കുറിച്ചുള്ള പരാതിയുമാണ് അന്വേഷിക്കുന്നത്. അന്വേഷണം സി.ബി.ഐ ക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.

പത്തടിപ്പാലം സ്വദേശി നാസറിന്റെ 1.16 ഏക്കര്‍ സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ച കുറ്റത്തിലും കടകംപള്ളിയിലെ 44.5 ഏക്കര്‍ ഭൂമി വ്യാജപ്രമാണങ്ങളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.

Tagged with: