എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയായി
എഡിറ്റര്‍
Thursday 2nd January 2014 8:11am

saritha-s-nair1

തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയായി. എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 33 കേസുകളിലാണ് പ്രത്യേകസംഘം അന്വേഷണം നടത്തിയത്. ഇതില്‍ 29 കേസുകളുടെ കുറ്റപത്രം വിവിധ കോടതികളിലായി സമര്‍പ്പിച്ചിരിക്കുകയാണ്.

ബാക്കി കേസുകളുടെ കുറ്റപത്രം ശനിയാഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. അതേസമയം സരിതക്ക് ജാമ്യം ലഭിക്കാനുള്ള ബാക്കി കേസുകളിലെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ആറ് മാസം കൊണ്ടാണ് സോളാര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയായത്. 25കേസുകളില്‍ ക്രിമിനല്‍ ഗൂഡലോചന മുതലായ ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്ത് വകുപ്പുകളാണ് ഉള്ളതെന്ന് അന്വേഷണസംഘം പറഞ്ഞു.

Advertisement