കൊ­ച്ചി: അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ കേ­സില്‍ തേജ­സ് ദി­ന­പത്രം മാ­നേ­ജി­ങ് ഡ­യ­റ­ക്ടര്‍ പി ഉ­സ്മാ­നോ­ട് അ­ന്വേ­ഷ­ണ സം­ഘ­ത്തി­ന് മു­മ്പാ­കെ ഹാ­ജ­രാ­കാന്‍ നിര്‍­ദേ­ശി­ച്ച­താ­യി റി­പ്പോര്‍ട്ട്. അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാ­ന­ത്തി­ലാ­ണിത്. പ്രതികളില്‍ ചിലര്‍ തേജസ് ദിനപ്പത്രത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോ­ഗി­ച്ചു­വെ­ന്ന് ക­ണ്ടെ­ത്തി­യെ­ന്നാ­ണ് റി­പ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് എഡിറ്ററോട് ചോദ്യം ചെ­യ്യ­ലി­നാ­ണ് ഉ­സ്മാ­നോ­ട് ഹാ­ജ­രാ­കാന്‍ നിര്‍­ദേ­ശി­ച്ചത്. പത്രത്തിന്റെ പേരിലുള്ള ഫോണുകളുടെ വിശദാശങ്ങള്‍ക്കായി പോലീസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പി. അബ്ദുള്‍ ഹമീദിന് നോട്ടീസ് അ­യ­ച്ചി­ട്ടുണ്ട്.