ആലുവ:മന്ത്രിയായിരിക്കെ 2006 ല്‍ വിമാനത്തില്‍വെച്ച് സഹയാത്രികയെ പീഡിപ്പിച്ചുവെന്ന കേസില്‍ പി.ജെ ജോസഫിനെതിരായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.ചെങ്ങമനാട് പോലീസിനാണ് അന്വേഷണച്ചുമതല.

നിയമസഹായവേദി ചെയര്‍മാന്‍ അഡ്വ.സ്റ്റീഫന്‍ റൊസാരിയോ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി നടപടി.

2006 ആഗസ്ത് 3 ന് ചെന്നൈ വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ച കിംഗ് ഫിഷര്‍ വിമാനത്തിലെ യാത്രക്കാരിയായിരുന്ന ലക്ഷ്മി ഗോപകുമാറിനെ പുറകിലത്തെ സീറ്റില്‍ വന്നിരുന്ന പിജെ ജോസഫ് പീഡിപ്പിച്ചെന്നാണ് ആരോപണം.

ചെന്നൈ എയര്‍പോര്‍ട്ട് പോലീസില്‍നല്‍കിയ പരാതിയെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണംനടത്തി കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും തെളിവിന്റെ അഭാവത്തില്‍ കുറ്റവിമുക്തനാക്കുകയായിരുന്നു.

പി.ജെ ജോസഫിനെക്കൂടാതെ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവ, മുന്‍ ചെങ്ങമനാട് പോലീസ് സ്‌റ്റേഷന്‍ എസ്.ഐ, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പൈലറ്റ് ഷാജി മാധവന്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.